ലുപി​ന്റെ സില്‍ഡെനാഫില്‍ ജനറിക് മരുന്നിന് യുഎസില്‍ അംഗീകാരം

ഡെല്‍ഹി: സിറപ്പ് രൂപത്തില്‍ സില്‍ഡെനാഫില്‍ അമേരിക്കന്‍ വിപണിയിലെത്തിക്കുന്നതിന് ലിപിന്‍ ഫാര്‍മയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡി) അനുമതി. ഉദ്ധാരണക്കുറവ്, പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണിത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഉത്പന്നം വിയാട്രിസ് സ്‌പെഷ്യാലിറ്റി എല്‍എല്‍സിയുടെ റെവറ്റിയോയുടെ ജനറിക് പതിപ്പാണ്. ഗോവയിലുള്ള ഉത്പാദന കേന്ദ്രത്തിലായിരിക്കും ഇത് ഉത്പാദിപ്പിക്കുക. ഐക്യുവിഐഎ എംഎടി 2021 ഡിസംബറിലെ ഡാറ്റ പ്രകാരം, സില്‍ഡെനാഫില്‍ സിറപ്പ് 10 മില്ലി ഗ്രാമിന് അമേരിക്കയില്‍ 66 ദശലക്ഷം യുഎസ് ഡോളറിന്റെ വാര്‍ഷിക […]

Update: 2022-03-24 06:36 GMT

ഡെല്‍ഹി: സിറപ്പ് രൂപത്തില്‍ സില്‍ഡെനാഫില്‍ അമേരിക്കന്‍ വിപണിയിലെത്തിക്കുന്നതിന് ലിപിന്‍ ഫാര്‍മയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡി) അനുമതി. ഉദ്ധാരണക്കുറവ്, പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണിത്.

മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഉത്പന്നം വിയാട്രിസ് സ്‌പെഷ്യാലിറ്റി എല്‍എല്‍സിയുടെ റെവറ്റിയോയുടെ ജനറിക് പതിപ്പാണ്. ഗോവയിലുള്ള ഉത്പാദന കേന്ദ്രത്തിലായിരിക്കും ഇത് ഉത്പാദിപ്പിക്കുക.

ഐക്യുവിഐഎ എംഎടി 2021 ഡിസംബറിലെ ഡാറ്റ പ്രകാരം, സില്‍ഡെനാഫില്‍ സിറപ്പ് 10 മില്ലി ഗ്രാമിന് അമേരിക്കയില്‍ 66 ദശലക്ഷം യുഎസ് ഡോളറിന്റെ വാര്‍ഷിക വില്‍പ്പന കണക്കാക്കിയിട്ടുണ്ട്.

Tags:    

Similar News