ഖനനം വികസിപ്പിക്കാൻ കനേഡിയൻ കമ്പനിയുമായി പാക്കിസ്ഥാൻ കരാർ

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ, ചെമ്പ് ഖനന പദ്ധതികളിലൊന്ന് വികസിപ്പിക്കുന്നതിന് കനേഡിയൻ കമ്പനിയുമായി കരാർ ഒപ്പിട്ട് പാകിസ്ഥാൻ. ചഗായ് ഏരിയയിൽ റേകോ ഡിക് പ്രോജക്റ്റ് എന്നറിയപ്പെടുന്ന ഈ പദ്ധതി കാനഡയിലെ ബാരിക്ക് ഗോൾഡ് കോർപ്പറേഷനാണ് വികസിപ്പിക്കുക. പാകിസ്ഥാൻ സർക്കാരും ബലൂചിസ്ഥാൻ സർക്കാരും കനേഡിയൻ കമ്പനിയും തമ്മിൽ കരാർ ഒപ്പുവെക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സാക്ഷ്യം വഹിച്ചതായാണ് റിപ്പോർട്ടുകൾ. ചഗായിലെ ചെമ്പ്, സ്വർണ്ണ ഖനികളുടെ വികസനം സംബന്ധിച്ച് ടെത്യാൻ കോപ്പർ കമ്പനിയുമായി (ടിസിസി) […]

Update: 2022-03-21 08:23 GMT

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ, ചെമ്പ് ഖനന പദ്ധതികളിലൊന്ന് വികസിപ്പിക്കുന്നതിന് കനേഡിയൻ കമ്പനിയുമായി കരാർ ഒപ്പിട്ട് പാകിസ്ഥാൻ.

ചഗായ് ഏരിയയിൽ റേകോ ഡിക് പ്രോജക്റ്റ് എന്നറിയപ്പെടുന്ന ഈ പദ്ധതി കാനഡയിലെ ബാരിക്ക് ഗോൾഡ് കോർപ്പറേഷനാണ് വികസിപ്പിക്കുക. പാകിസ്ഥാൻ സർക്കാരും ബലൂചിസ്ഥാൻ സർക്കാരും കനേഡിയൻ കമ്പനിയും തമ്മിൽ കരാർ ഒപ്പുവെക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സാക്ഷ്യം വഹിച്ചതായാണ് റിപ്പോർട്ടുകൾ.

ചഗായിലെ ചെമ്പ്, സ്വർണ്ണ ഖനികളുടെ വികസനം സംബന്ധിച്ച് ടെത്യാൻ കോപ്പർ കമ്പനിയുമായി (ടിസിസി) ദീർഘകാലമായി നിലനിന്നിരുന്ന തർക്കം വിജയകരമായി പരിഹരിച്ചതിന് ശേഷമാണ് ഒപ്പിടൽ സാധ്യമായത്. റേകോ ഡിക് തർക്കം എന്നും ഇതറിയപ്പെട്ടിരുന്നു. ചീഫ് എക്സിക്യൂട്ടീവ് ഡോ മാർക്ക് ബ്രിസ്റ്റോയുടെ നേതൃത്വത്തിൽ ബാരിക്ക് ഗോൾഡിന്റെ പ്രതിനിധി സംഘവുമായി ഫെഡറൽ, ബലൂചിസ്ഥാൻ സർക്കാരുകളുടെ പ്രതിനിധികൾ പുതിയൊരു കരാറിൽ ഒപ്പുവയ്ക്കുകയായിരുന്നു.

ഈ കരാർ പ്രകാരം പുതിയ പ്രോജക്ട് കമ്പനിയുടെ 50 ശതമാനം ബാരിക്ക് ഗോൾഡിനായിരിക്കും. ബാക്കിയുള്ള 50 ശതമാനം ഷെയർഹോൾഡിംഗ് പാക്കിസ്ഥാന്റെ ഉടമസ്ഥതയിലുള്ളതായിരിക്കും. അത് ഫെഡറൽ സർക്കാരിനും ബലൂചിസ്ഥാനിലെ പ്രവിശ്യാ ഗവൺമെന്റിനും തുല്യമായി വിഭജിക്കപ്പെടും. ബലൂചിസ്ഥാനിൽ ആവശ്യമുള്ള മൂലധനത്തിന്റെയും പ്രവർത്തനച്ചെലവിന്റെയും വിഹിതം ഫെഡറൽ ഗവൺമെന്റ് വഹിക്കും.

പദ്ധതി വികസിപ്പിക്കുന്നതിന്, ഏകദേശം 10 ബില്യൺ യുഎസ് ഡോളർ ബലൂചിസ്ഥാനിൽ നിക്ഷേപിക്കും. ഇതിൽ ഒരു ബില്യൺ യുഎസ് ഡോളർ, റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഖനനത്തിനായി സാങ്കേതിക പരിശീലന സ്ഥാപനം നിർമ്മിക്കൽ തുടങ്ങിയ സാമൂഹിക ഉന്നമന പദ്ധതികളിൽ നിക്ഷേപിക്കും.

പദ്ധതി ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന രാജ്യമാക്കി മാറ്റും. റെകോ ഡിക് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ചെമ്പ്, സ്വർണ്ണ ഖനന പദ്ധതികളിൽ ഒന്നായിരിക്കും. പദ്ധതി 8,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

 

Tags:    

Similar News