വരുമാനം കൂടി, വായ്പാ തിരിച്ചടവ് മെച്ചപ്പെട്ടു
കോവിഡ് കാലത്ത് ഭൂരിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഒന്നായിരുന്നു വായ്പകളുടെ കൃത്യമായ തിരിച്ചടവ്. മിക്ക ലോണുകളും സമയത്ത് അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് മുടങ്ങി. ഇത്തരത്തിൽ ബൗൺസാവുന്ന ഇഎംഐ കൾ കൂടുന്നത് ബാങ്കിന്റെ പ്രവർത്തനത്തെ പോലും ബാധിച്ചേക്കാം. 2019 മെയ് മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ ഇഎംഐ ബൗൺസിങ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് നാഷണൽ പെയ്മെന്റെ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എൻപിസിഐ പുറത്തു വിട്ട കണക്ക് പ്രകാരം 2022 ഫെബ്രുവരിയിൽ ആകെ ഇടപാട് മൂല്യത്തിന്റെ 22.4%മാണ് ബാങ്കിലേക്ക് തിരിച്ചടവായി വരാത്തത്. ഇത് ആകെ […]
;
കോവിഡ് കാലത്ത് ഭൂരിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഒന്നായിരുന്നു വായ്പകളുടെ കൃത്യമായ തിരിച്ചടവ്. മിക്ക ലോണുകളും സമയത്ത് അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് മുടങ്ങി. ഇത്തരത്തിൽ ബൗൺസാവുന്ന ഇഎംഐ കൾ കൂടുന്നത് ബാങ്കിന്റെ പ്രവർത്തനത്തെ പോലും ബാധിച്ചേക്കാം. 2019 മെയ് മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ ഇഎംഐ ബൗൺസിങ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് നാഷണൽ പെയ്മെന്റെ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
എൻപിസിഐ പുറത്തു വിട്ട കണക്ക് പ്രകാരം 2022 ഫെബ്രുവരിയിൽ ആകെ ഇടപാട് മൂല്യത്തിന്റെ 22.4%മാണ് ബാങ്കിലേക്ക് തിരിച്ചടവായി വരാത്തത്. ഇത് ആകെ ലോണിന്റെ 29.2% വുമാണ്. മൂല്യം അടിസ്ഥാനമാക്കി 2022 ഫെബ്രുവരിയിലെ ബൗൺസ് നിരക്ക് ഏകദേശം 100 ബിപിഎസ് (ബേസിസ് പോയിന്റ്) ആണ്. 2018 ഫെബ്രുവരി മുതൽ 2020 ഫെബ്രുവരി വരെയുള്ള ശരാശരി 21.5% എന്നതിനേക്കാൾ കൂടുതലാണിത്. ആകെ കണക്കെടുത്താൽ ഫെബ്രുവരിയിലെ ബൗൺസ് നിരക്ക് ശരാശരി 25.8% ആണ്. ഇത് ഏകദേശം കോവിഡിന് മുമ്പുള്ള കാലയളവിലെയത്ര വരും (ജൂൺ 2019 മുതൽ ഫെബ്രുവരി 2020 വരെ).
2022 ലെ നാലാം പാദത്തിൽ ഈ നിരക്കുകൾ ഇനിയും കുറഞ്ഞേക്കാമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.