ഇന്ത്യ-യുഎഇ വ്യാപാര കരാര്‍: ചരക്ക് വ്യാപാരം 1000 കോടി ഡോളറിലെത്തും

ഡെല്‍ഹി: ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ചരക്കുകളുടെ ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 600 കോടി ഡോളറില്‍ നിന്നും 1000 കോടിയായി ഉയരും. ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യയ്ക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം നല്‍കുന്നതാണ് കരാറെന്നും  വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ പറഞ്ഞു. ഫെബ്രുവരി 18 ന് നടന്ന ഇന്ത്യ-യുഎഇ വെര്‍ച്വല്‍ ഉച്ചകോടിയുടെ ഭാഗമായാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഒപ്പുവെച്ചത്. കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ ആദ്യ ദിവസം […]

;

Update: 2022-03-16 08:33 GMT
ഇന്ത്യ-യുഎഇ വ്യാപാര കരാര്‍: ചരക്ക് വ്യാപാരം 1000 കോടി ഡോളറിലെത്തും
  • whatsapp icon

ഡെല്‍ഹി: ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ചരക്കുകളുടെ ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 600 കോടി ഡോളറില്‍ നിന്നും 1000 കോടിയായി ഉയരും. ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യയ്ക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം നല്‍കുന്നതാണ് കരാറെന്നും വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ പറഞ്ഞു.

ഫെബ്രുവരി 18 ന് നടന്ന ഇന്ത്യ-യുഎഇ വെര്‍ച്വല്‍ ഉച്ചകോടിയുടെ ഭാഗമായാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഒപ്പുവെച്ചത്. കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ ആദ്യ ദിവസം യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 90 ശതമാനം വരുന്ന ഉല്‍പന്നങ്ങൾ മുതല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിപണി പ്രവേശനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎല്‍) വടക്കുകിഴക്കന്‍ മേഖലയിലെ തേയിലത്തോട്ടങ്ങളിലേക്കുള്ള കല്‍ക്കരി വിതരണത്തില്‍ കുറവില്ലെന്നും

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 9 വരെ 618.70 മെട്രിക് ടണ്‍ കല്‍ക്കരി വിതരണം ചെയ്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിതരണം ചെയ്തത് 531.4 മെട്രിക് ടണ്ണായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags:    

Similar News