ഡിജിലോക്കറിലെ എല്ലാ രേഖകളിലും 'ഓട്ടോ അപ്‌ഡേറ്റ്' ഉടന്‍
ഡിജിലോക്കറിലുള്ള ഡ്രൈവിംഗ് ലൈസന്‍സില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ മാറ്റങ്ങള്‍ (ഓട്ടോ അപ്‌ഡേറ്റ്) വരുത്തുന്നതിന് അനുമതി നല്‍കിയതിന് പിന്നാലെ പാന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളിലും ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അവസരമൊരുക്കുമെന്ന് റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അനുസരിച്ചാണ് ഓട്ടോ അപ്‌ഡേറ്റ് സേവനം പ്രവര്‍ത്തിക്കുക. നിലവില്‍ ഡിജിലോക്കറിലുള്ള ഡ്രൈവിംഗ് ലൈസന്‍സില്‍ ഓട്ടോ അപ്‌ഡേറ്റ് സേവനത്തിന്റെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ഇനി പാന്‍ കാര്‍ഡില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ (ഓട്ടോ അപ്‌ഡേറ്റ്) ഒരുക്കാനുള്ള ശ്രമത്തിലാണ് […]
ഡിജിലോക്കറിലുള്ള ഡ്രൈവിംഗ് ലൈസന്‍സില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ മാറ്റങ്ങള്‍ (ഓട്ടോ അപ്‌ഡേറ്റ്) വരുത്തുന്നതിന് അനുമതി നല്‍കിയതിന് പിന്നാലെ പാന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളിലും ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അവസരമൊരുക്കുമെന്ന് റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അനുസരിച്ചാണ് ഓട്ടോ അപ്‌ഡേറ്റ് സേവനം പ്രവര്‍ത്തിക്കുക.
നിലവില്‍ ഡിജിലോക്കറിലുള്ള ഡ്രൈവിംഗ് ലൈസന്‍സില്‍ ഓട്ടോ അപ്‌ഡേറ്റ് സേവനത്തിന്റെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ഇനി പാന്‍ കാര്‍ഡില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ (ഓട്ടോ അപ്‌ഡേറ്റ്) ഒരുക്കാനുള്ള ശ്രമത്തിലാണ് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ), ആദായ നികുതി വകുപ്പുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓട്ടോ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ ആളുകള്‍ക്ക് രേഖകളിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ല. ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സേവനമാണ് ഡിജിലോക്കര്‍ സംവിധാനം എന്നത്.