ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കും: പേടിഎം പേയ്‌മെന്റ്സ് ബാങ്ക്

ഡെൽഹി: പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം പാലിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പേടിഎം പേയ്‌മെന്റ്സ് ബാങ്ക് അറിയിച്ചു. 2017 മെയ് മാസത്തിലാണ് കമ്പനി ആരംഭിക്കുന്നത്. തുടങ്ങിയത് മുതൽ മൂന്നാം തവണയാണ് വിജയ് ശേഖർ ശർമ്മ പ്രമോട്ട് ചെയ്യുന്ന പേടിഎം പേയ്‌മെന്റ്സ് ബാങ്ക് (പിപിബിഎൽ) ബാങ്കിംഗ് റെഗുലേറ്ററിൽ നിന്ന് നടപടി നേരിടുന്നത്. പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിന് രണ്ടു തവണയും നിരോധനം ഉണ്ടായിട്ടുണ്ട്. "ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കാൻ ഞങ്ങൾ അടിയന്തര നടപടികൾ […]

Update: 2022-03-13 01:21 GMT
ഡെൽഹി: പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം പാലിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പേടിഎം പേയ്‌മെന്റ്സ് ബാങ്ക് അറിയിച്ചു.
2017 മെയ് മാസത്തിലാണ് കമ്പനി ആരംഭിക്കുന്നത്. തുടങ്ങിയത് മുതൽ മൂന്നാം തവണയാണ് വിജയ് ശേഖർ ശർമ്മ പ്രമോട്ട് ചെയ്യുന്ന പേടിഎം പേയ്‌മെന്റ്സ് ബാങ്ക് (പിപിബിഎൽ) ബാങ്കിംഗ് റെഗുലേറ്ററിൽ നിന്ന് നടപടി നേരിടുന്നത്. പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിന് രണ്ടു തവണയും നിരോധനം ഉണ്ടായിട്ടുണ്ട്.
"ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കാൻ ഞങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കുന്നു. അവരുടെ ആശങ്കകൾ എത്രയും വേഗം പരിഹരിക്കുന്നതിന് റെഗുലേറ്ററുമായി പ്രവർത്തിക്കാൻ പി‌പി‌ബി‌എൽ പ്രതിജ്ഞാബദ്ധമാണ്. ആർ‌ബി‌ഐ അനുമതി നേടിയ ശേഷം പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് പുനരാരംഭിക്കുമ്പോൾ ഞങ്ങൾ അറിയിക്കും," പി‌പി‌ബി‌എൽ ബ്ലോഗിൽ പറഞ്ഞു.
പേടിഎം പേയ്‌മെന്റ്സ് ബാങ്ക് 2016 ഓഗസ്റ്റിൽ രൂപീകരിക്കുകയും, 2017 മെയ് മാസത്തിൽ നോയിഡയിലെ ഒരു ശാഖയിൽ നിന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം, പി‌പി‌ബി‌എൽ ന് ഏകദേശം 6.4 കോടി ഉപഭോക്താക്കളുണ്ട്.
പേടിഎം പേയ്‌മെന്റ്സ് ബാങ്കിൽ 51 ശതമാനം ഓഹരി വിജയ് ശേഖർ ശർമ്മയ്‌ക്കുണ്ട്. ബാക്കി 49 ശതമാനം പേടിഎമ്മിന്റെ പേരിലാണ്. പിപിബിഎല്ലിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താൻ ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള ഉപഭോക്താക്കൾക്ക് ബാങ്കിംഗ്, ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ തടസ്സമില്ലാതെ തുടരാമെന്നും ബ്ലോഗിൽ പിപിബിഎൽ അറിയിച്ചു. "നിലവിലുള്ള ഉപഭോക്താക്കളുടെ പിപിബിഎൽ അക്കൗണ്ടിലെ സമ്പാദ്യം, പങ്കാളിത്ത ബാങ്കുകളിലുള്ള അവരുടെ സ്ഥിരനിക്ഷേപങ്ങൾ, അവരുടെ പേടിഎം വാലറ്റ്, ഫാസ്റ്റാ​ഗ് അല്ലെങ്കിൽ വാലറ്റ് കാർഡ്, യുപിഐ സേവനങ്ങൾ എന്നിവയിൽ സൂക്ഷിക്കുന്ന ബാലൻസ് പൂർണ്ണമായും സുരക്ഷിതവും, പ്രവർത്തനക്ഷമവുമാണ്."
"പേടിഎം ആപ്പിലേക്ക് വരുന്ന ഏതൊരു പുതിയ ഉപഭോക്താക്കൾക്കും പേടിഎം യുപിഐ ഹാൻഡിലുകൾ സൃഷ്‌ടിക്കാനും നിലവിലുള്ള പിപിബിഎൽ അക്കൗണ്ടിലേക്കോ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കോ അവരെ ലിങ്ക് ചെയ്യാനും കഴിയും. എന്നിരുന്നാലും, പുതിയ പിപിബിഎൽ വാലറ്റുകൾക്കോ, പിപിബിഎൽ സേവിംഗുകൾക്കോ, ​​കറന്റ് അക്കൗണ്ടുകൾക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ ഉപഭോക്താക്കൾക്ക് സൈൻ അപ്പ് ചെയ്യാൻ കഴിയില്ല," പിപിബിഎൽ പറഞ്ഞു.
ഉയർന്ന നിലവാരം പാലിക്കുന്നതിൽ ബാങ്ക് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവർക്കും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെന്നും ബ്ലോഗിൽ പറഞ്ഞു. സൂപ്പർവൈസറി ആശങ്കകൾ കാരണം പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ 2018 ജൂണിൽ ആർബിഐ പിപിബിഎല്ലിനെ വിലക്കിയിരുന്നു. 2018 ഡിസംബർ 31-ന് ഈ നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്തു.
പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്-2007 പ്രകാരം പേടിഎം പേയ്‌മെന്റ്സ് ബാങ്ക് കുറ്റം ചെയ്‌തെന്ന് കാണിച്ച് ആർബിഐ 2021 ജൂലൈ 29-ന് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
One97 കമ്മ്യൂണിക്കേഷൻസിന്റെ ഭാരത് ബിൽ പേയ്‌മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റ് ബിസിനസ്സ്, പിപിബിഎൽ ലേക്ക് കൈമാറ്റം പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ആർബിഐക്ക് തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിനായിരുന്നു നടപടി.
ഈ നിയമലംഘനത്തിന് പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്.
Tags:    

Similar News