വിദേശപഠനം : ജിൻഡാൽ സ്‌കൂള്‍ മക്വാറി സർവ്വകലാശാലയുമായി ധാരണയിലെത്തി
ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയുടെ (ജെജിയു) ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് ആന്‍ഡ് പബ്ലിക് പോളിസി (ജെഎസ്ജിപി) ഓസ്ട്രേലിയയിലെ മക്വാറി യൂണിവേഴ്സിറ്റിയുമായുള്ള പങ്കാളിത്തത്തിലൂടെ വിദേശ പടനത്തിനുള്ള സൌകര്യം ഒരുക്കുന്നു. ജിന്‍ഡാല്‍ സ്‌കൂള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബിരുദങ്ങള്‍ നേടാനുള്ള അവസരം ഒരുക്കും. എംഎ പബ്ലിക് പോളിസി വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ജെഎസ്ജിപിയില്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കാനും രണ്ടാം വര്‍ഷം മക്വാറി യൂണിവേഴ്‌സിറ്റിയുടെ പബ്ലിക് ആന്‍ഡ് സോഷ്യല്‍ പോളിസി പ്രോഗ്രാമില്‍ ചേരാനും രണ്ട് സര്‍വകലാശാലകളില്‍ നിന്നും എംഎ ബിരുദം നേടാനും […]
ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയുടെ (ജെജിയു) ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് ആന്‍ഡ് പബ്ലിക് പോളിസി (ജെഎസ്ജിപി) ഓസ്ട്രേലിയയിലെ മക്വാറി യൂണിവേഴ്സിറ്റിയുമായുള്ള പങ്കാളിത്തത്തിലൂടെ വിദേശ പടനത്തിനുള്ള സൌകര്യം ഒരുക്കുന്നു. ജിന്‍ഡാല്‍ സ്‌കൂള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബിരുദങ്ങള്‍ നേടാനുള്ള അവസരം ഒരുക്കും.
എംഎ പബ്ലിക് പോളിസി വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ജെഎസ്ജിപിയില്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കാനും രണ്ടാം വര്‍ഷം മക്വാറി യൂണിവേഴ്‌സിറ്റിയുടെ പബ്ലിക് ആന്‍ഡ് സോഷ്യല്‍ പോളിസി പ്രോഗ്രാമില്‍ ചേരാനും രണ്ട് സര്‍വകലാശാലകളില്‍ നിന്നും എംഎ ബിരുദം നേടാനും കഴിയും. അതുപോലെ, ബിഎ ഹോണ്‍സ് പബ്ലിക് പോളിസി വിദ്യാര്‍ത്ഥികള്‍ക്ക് ജെഎസ്ജിപിയില്‍ ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം മക്വാറി യൂണിവേഴ്‌സിറ്റിയുടെ ബിഎ സോഷ്യല്‍ സയന്‍സ് പ്രോഗ്രാമില്‍ ചേരാം. തല്‍ഫലമായി, നാല് വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ട് ബിഎ ബിരുദങ്ങള്‍ നേടാന്‍ സാധിക്കും.
മക്വാറി യൂണിവേഴ്‌സിറ്റിയിലെ ഇരട്ട ബിരുദ അവസരത്തിനൊപ്പം, ജെഎസ്ജിപി ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലും ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലും ഇരട്ട ബിരുദ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലും യുകെയിലെ ബര്‍മിംഗ്ഹാം, എസെക്സ് യൂണിവേഴ്സിറ്റികളിലുമായിരിക്കും വരാനിരിക്കുന്ന മറ്റ് ഇരട്ട ബിരുദ അവസരങ്ങള്‍. ജര്‍മ്മനിയിലെ ബെര്‍ക്ക്ലി, കാലിഫോര്‍ണിയ, ഗോട്ടിംഗന്‍, ജൂലിയസ് മാക്സിമിലിയന്‍സ് യൂണിവേഴ്സിറ്റേറ്റ്, സ്‌കോട്ട്ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ്, ഓസ്ട്രേലിയയിലെ സതേണ്‍ ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റി, ഫെഡറേഷന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ജെഎസ്ജിപി വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റ്റര്‍ എക്സ്ചേഞ്ച് അല്ലെങ്കില്‍ വിദേശ പഠന പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാം.
ഇത് ഒരു ആഗോള സര്‍വ്വകലാശാലയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത എല്ലായ്‌പ്പോഴും ഊന്നിപ്പറയുമെന്നും ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ (ഡോ.) സി. രാജ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസം പ്രാപ്തമാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ കാഴ്ചപ്പാട് ഇങ്ങനെ നിറവേറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സ്‌കൂളില്‍ ഇക്കണോമിക്‌സിലും പബ്ലിക് പോളിസിയിലും ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ടെന്നും പൊതുമേഖലയിലും സ്വകാര്യമേഖലയിലും സാമ്പത്തിക വിദഗ്ദര്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്നും ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് ആന്‍ഡ് പബ്ലിക് പോളിസിയുടെ ഡീന്‍ പ്രൊഫസര്‍ ആര്‍ സുദര്‍ശന്‍ പറഞ്ഞു.