യുക്രൈൻ യുദ്ധം പണപ്പെരുപ്പം വർദ്ധിപ്പിക്കും

മുംബൈ: യുക്രൈനില്‍ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഇറക്കുമതി ബില്ലുകള്‍ 600 ബില്യണ്‍ ഡോളര്‍ കടക്കാന്‍ സാധ്യത. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തുമാസങ്ങളില്‍ 492.9 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി ബില്‍. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യ എണ്ണ, രാസവളങ്ങള്‍ എന്നിവയാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. പണപ്പെരുപ്പവും പണക്കമ്മിയും കുതിച്ചുയരാനും രൂപയുടെ മൂല്യം ഇടിയാനും ഇത് കാരണമാകും. ഇറക്കുമതി ബില്ലുകള്‍ വര്‍ധിക്കുന്നത് പണപ്പെരുപ്പത്തിനും, ധനക്കമ്മി വർദ്ധിക്കുന്നതിനും രൂപയുടെ മൂല്യം […]

Update: 2022-03-01 22:26 GMT

മുംബൈ: യുക്രൈനില്‍ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഇറക്കുമതി ബില്ലുകള്‍ 600 ബില്യണ്‍ ഡോളര്‍ കടക്കാന്‍ സാധ്യത. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തുമാസങ്ങളില്‍ 492.9 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി ബില്‍. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യ എണ്ണ, രാസവളങ്ങള്‍ എന്നിവയാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. പണപ്പെരുപ്പവും പണക്കമ്മിയും കുതിച്ചുയരാനും രൂപയുടെ മൂല്യം ഇടിയാനും ഇത് കാരണമാകും.

ഇറക്കുമതി ബില്ലുകള്‍ വര്‍ധിക്കുന്നത് പണപ്പെരുപ്പത്തിനും, ധനക്കമ്മി വർദ്ധിക്കുന്നതിനും രൂപയുടെ മൂല്യം കുറയുന്നതിനും കാരണമാകും. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 5 ഡോളര്‍ കൂട്ടുന്നത് വ്യാപാരത്തില്‍ 6.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവായി മാറുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ദേവേന്ദ്ര പന്ത് പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ആഗോള ചരക്കുവില ഉയർത്തും. ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഫോറെക്‌സ് പ്രതിസന്ധി പോലും ഇന്ത്യയില്‍ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും ദേവേന്ദ്ര പന്ത് കൂട്ടിച്ചേര്‍ത്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ശ്രീലങ്കയുമായുള്ള ചരക്ക് വ്യാപാരം 7.46 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 4.42 ബില്യണ്‍ ഡോളറായി കുറഞ്ഞു.

2013 സാമ്പത്തിക വര്‍ഷത്തില്‍ യുക്രൈനുമായുള്ള വ്യാപാരബന്ധം 3.11 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 2.59 ബില്യണ്‍ ഡോളറായിരുന്നു ഇത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 2.35 ബില്യണ്‍ ഡോളറായി കുറഞ്ഞു.

 

റഷ്യയുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരം 2018-2021 വര്‍ഷങ്ങളില്‍ 8-11 ബില്യണ്‍ ഡോളറായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഇത് 9.44 ബില്യണ്‍ ഡോളറാണ്.

 

 

 

Tags:    

Similar News