യുദ്ധഭീതിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു
ഡെല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസ് കറന്‍സിക്കെതിരെ രൂപയുടെ മൂല്യം 102 പൈസ ഇടിഞ്ഞ് 75.63 രൂപയിലെത്തി. വിദേശ ഫണ്ടുകള്‍ പിന്‍വലിയാന്‍ തുടങ്ങിയതും, ആഭ്യന്തര ഓഹരികളുടെ കനത്ത വില്‍പ്പനയും, ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് വിദേശ വിപണികളില്‍ നിന്നുള്ള സൂചന. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍, അമേരിക്കന്‍ ഡോളറിനെതിരെ 75.02 എന്ന നിലയിലാണ് രൂപ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഡോളറിനെതിരെ 75.75 ആയി താഴ്ന്നു. മുന്‍ അവസാനിച്ച വ്യാപാര ദിനത്തില്‍ നിന്നും 102 […]
ഡെല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസ് കറന്‍സിക്കെതിരെ രൂപയുടെ മൂല്യം 102 പൈസ ഇടിഞ്ഞ് 75.63 രൂപയിലെത്തി.
വിദേശ ഫണ്ടുകള്‍ പിന്‍വലിയാന്‍ തുടങ്ങിയതും, ആഭ്യന്തര ഓഹരികളുടെ കനത്ത വില്‍പ്പനയും, ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് വിദേശ വിപണികളില്‍ നിന്നുള്ള സൂചന.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍, അമേരിക്കന്‍ ഡോളറിനെതിരെ 75.02 എന്ന നിലയിലാണ് രൂപ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഡോളറിനെതിരെ 75.75 ആയി താഴ്ന്നു. മുന്‍ അവസാനിച്ച വ്യാപാര ദിനത്തില്‍ നിന്നും 102 പൈസ കുറഞ്ഞാണ് ഇന്ന് മൂല്യം അവസാനിച്ചത്.