ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ക്യുഐപി ഇഷ്യൂ വില 53.59 രൂപ
ഡെല്‍ഹി: ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അവരുടെ ഓരോ ഓഹരിക്കും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) ഇഷ്യൂ വില 53.59 രൂപയായി നിശ്ചയിച്ചതായി അറിയിച്ചു. മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗിനെ സംബന്ധിച്ച നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ പ്ലേസ്‌മെന്റിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുമെന്ന് 2021 ഒക്ടോബറില്‍ ബാങ്ക് പറഞ്ഞിരുന്നു. 2022 ഫെബ്രുവരി 18ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ലയന സമിതി യോഗത്തിലാണ് തീരുമാനമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പറഞ്ഞു. യോഗത്തില്‍ […]
ഡെല്‍ഹി: ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അവരുടെ ഓരോ ഓഹരിക്കും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) ഇഷ്യൂ വില 53.59 രൂപയായി നിശ്ചയിച്ചതായി അറിയിച്ചു. മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗിനെ സംബന്ധിച്ച നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ പ്ലേസ്‌മെന്റിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുമെന്ന് 2021 ഒക്ടോബറില്‍ ബാങ്ക് പറഞ്ഞിരുന്നു.
2022 ഫെബ്രുവരി 18ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ലയന സമിതി യോഗത്തിലാണ് തീരുമാനമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പറഞ്ഞു. യോഗത്തില്‍ ഒരു ഇക്വിറ്റി ഷെയറിന് 53.59 രൂപ ഇഷ്യൂ വില നിര്‍ണ്ണയിക്കുകയും, അത് അംഗീകരിക്കുകയും ചെയ്തു. 56.40 രൂപയുടെ ഫ്‌ലോര്‍ വിലയില്‍ നിന്ന് 4.98 ശതമാനം കുറവിലാണ് ഓരോ ഓഹരിയും നൽകുന്നത്.
2021 ഡിസംബര്‍ 31 വരെ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് 81.36 ശതമാനം ഓഹരിയുണ്ടായിരുന്നു. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കായുള്ള ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു പ്രൊമോട്ടര്‍ 40 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍, അത് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായി താഴെയാക്കേണ്ടതുണ്ട്.