നെസ്ലെ ഇന്ത്യയുടെ നാലാം പാദ ലാഭം ഇടിഞ്ഞ് 386.66 കോടി രൂപയായി
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എഫ്എംസിജി പ്രമുഖരായ നെസ്ലെ ഇന്ത്യയുടെ അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 386.66 കോടി രൂപയായി. ജീവനക്കാരുടെ പെൻഷൻ സ്കീമിലെ മാറ്റത്തിനായി നിശ്ചിത തുക മാറ്റി വയ്ക്കേണ്ടി വന്നതാണ് ഈ കുറവിന് കാരണം. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനിയ്ക്ക് ഒരു വര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ 483.31 കോടി രൂപ ലാഭമുണ്ടായിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 8.93 ശതമാനം ഉയര്‍ന്ന് 3,739.32 കോടി രൂപയായി. കഴിഞ്ഞ […]
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എഫ്എംസിജി പ്രമുഖരായ നെസ്ലെ ഇന്ത്യയുടെ അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 386.66 കോടി രൂപയായി. ജീവനക്കാരുടെ പെൻഷൻ സ്കീമിലെ മാറ്റത്തിനായി നിശ്ചിത തുക മാറ്റി വയ്ക്കേണ്ടി വന്നതാണ് ഈ കുറവിന് കാരണം. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനിയ്ക്ക് ഒരു വര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ 483.31 കോടി രൂപ ലാഭമുണ്ടായിരുന്നു.
എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 8.93 ശതമാനം ഉയര്‍ന്ന് 3,739.32 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 3,432.58 കോടി രൂപയായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നെസ്ലെ ഇന്ത്യയുടെ മൊത്തം ചെലവ് 8.23 ശതമാനം ഉയര്‍ന്ന് 3,022.97 കോടിയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,793.01 കോടി രൂപയായിരുന്നു ചെലവ്.
നെസ്ലെയുടെ ആഭ്യന്തര വില്‍പ്പന 9.17 ശതമാനം ഉയര്‍ന്ന് 3,559.78 കോടി രൂപയിലെത്തി. 2020 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇത് 3,260.70 കോടിയായിരുന്നു. ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 156.82 കോടിയില്‍ നിന്ന് 6.63 ശതമാനം കുറഞ്ഞ് 146.42 കോടി രൂപയായി.
2021 ല്‍ നെസ്ലെ ഇന്ത്യയുടെ അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 2,144.86 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 2,082.43 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2020 ലെ 13,350.03 കോടിയില്‍ നിന്നുയര്‍ന്ന് 2021 ല്‍ 14,709.41 കോടി രൂപയായി.
10 രൂപ വീതമുള്ള ഇക്വിറ്റി ഷെയറിന് 65 രൂപ അന്തിമ ലാഭവിഹിതം 2021 കാലയളവിലേക്ക് നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി നെസ്ലെ ഇന്ത്യ അറിയിച്ചു.