ചാരപ്രവര്‍ത്തി; ചൈന യൂണികോമിന് വിലക്കേര്‍പ്പെടുത്തി യു എസ്
ദേശീയ സുരക്ഷ മുന്‍നുര്‍ത്തി, ചാരവൃത്തിയുടെ പേരില്‍ ചൈനീസ് ടെലികോം കമ്പിനിയെ യു എസ് നിരോധിച്ചു. അമേരിക്കയില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നത് 60 ദിവസത്തിനുള്ളില്‍ കമ്പനി നിര്‍ത്തണമെന്നാണ് തീരുമാനം. ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ് സി സി, FCC) ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. മേരിക്കയിലുടനീളമുള്ള റേഡിയോ, ടെലിവിഷന്‍, സാറ്റലൈറ്റ്, കേബിള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര ഫെഡറല്‍ സംഘടനയാണ് എഫ് സി സി. ഇതോടെ നിരോധിക്കപ്പെട്ട ഏറ്റവും പുതിയ ചൈനീസ് ടെലികോം കമ്പിനിയായി ചൈന യൂണികോം മാറി. ഇതിനു […]
ദേശീയ സുരക്ഷ മുന്‍നുര്‍ത്തി, ചാരവൃത്തിയുടെ പേരില്‍ ചൈനീസ് ടെലികോം കമ്പിനിയെ യു എസ് നിരോധിച്ചു. അമേരിക്കയില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നത് 60 ദിവസത്തിനുള്ളില്‍ കമ്പനി നിര്‍ത്തണമെന്നാണ് തീരുമാനം. ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ് സി സി, FCC) ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. മേരിക്കയിലുടനീളമുള്ള റേഡിയോ, ടെലിവിഷന്‍, സാറ്റലൈറ്റ്, കേബിള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര ഫെഡറല്‍ സംഘടനയാണ് എഫ് സി സി.
ഇതോടെ നിരോധിക്കപ്പെട്ട ഏറ്റവും പുതിയ ചൈനീസ് ടെലികോം കമ്പിനിയായി ചൈന യൂണികോം മാറി. ഇതിനു മുന്‍പ് ചൈന യൂണികോമിന്റെ തന്നെ ഏറ്റവും വലിയ എതിരാളിയായ ചൈന ടെലികോമിന് യു എസില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇവര്‍ ത്ങ്ങളുടെ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നതിന് തെളിവുകളുണ്ടെന്ന് എഫ് സി സി ചെയര്‍വുമണ്‍ ജെസീക്ക റോസെന്‍വോര്‍സെല്‍ പറഞ്ഞു.
അതേസമയം കമ്പനി ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തങ്ങള്‍ യു എസ്സില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളും പരിഹാരങ്ങളും നല്‍കുന്ന ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിലും, അതോടൊപ്പം യു എസിലെ തക്കതായ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിലും ഞങ്ങൾക്ക് മികച്ച റെക്കോര്‍ഡുണ്ട്' ചൈന യൂണികോം പറഞ്ഞു.
ചൈനീസ് ടെക്‌നോളജിയെയും, ടെലികോം സ്ഥാപനങ്ങളെയും ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ യു എസ് സമീപ വര്‍ഷങ്ങളിലായി ഉന്നം വയ്ക്കുന്നുണ്ട്. ടെലികോം ഉപകരണങ്ങളുടെ ലൈസന്‍സ് സ്വീകരിക്കുന്നതിനായുള്ള പുതിയ നിയമനിര്‍മ്മാണത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ നവംബറില്‍ ഒപ്പുവച്ചിരുന്നു. ഇതുവഴി സുരക്ഷാ ഭീഷണി വിലയിരുത്തപ്പെടുന്ന ടെലികോം കമ്പനികളെ തടയാന്‍ സാധിക്കും. സെക്യൂര്‍ എക്യുപ്‌മെന്റ് ആക്ട് പ്രകാരം, ഭീഷണിയാണെന്നു വിധിച്ച കമ്പനികളില്‍ നിന്നുള്ള അപേക്ഷകള്‍ എഫ് സി സി പുനപരിശോധിക്കേണ്ടതില്ല. അതായത്, ഹുവൈ (Huawei), ഇസഡ് ടി ഇ (ZTE), തുടങ്ങി മൂന്ന് ചൈനീസ് കമ്പനികളില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഇനി യു എസ് ടെലികോം നെറ്റ്വര്‍ക്കുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി യു എസ് സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ ഒരു ഡസന്‍ ചൈനീസ് കമ്പനികളെ നിയന്ത്രിത പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ചില സ്ഥാപനങ്ങള്‍ ചൈനീസ് മിലിട്ടറിയുടെ ക്വാണ്ടം കമ്പ്യൂട്ടിംഗ് പ്രോഗ്രാം വികസിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്നും അമേരിക്ക ആരോപിക്കുന്നു.
2019-ല്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം ഭീമനായ ചൈന മൊബൈലിന്റെയും ലൈസന്‍സ് യു എസ് റദ്ദാക്കിയിരുന്നു.