ലിസ്റ്റിങ്ങ് ഫീസ് കുടിശ്ശിക പ്രവർത്തന കടമായി പരിഗണിക്കാനാവില്ല: എൻ സി എൽ എ ടി
ഒരു കമ്പനിയുടെ ലിസ്‌റ്റിംഗ് ഫീസിന്റെ കുടിശ്ശിക 'റെഗുലേറ്ററി കുടിശ്ശിക'യായി കണക്കാക്കുന്നതിനാൽ കമ്പനിയെ പാപ്പരായി കണക്കാക്കിയാലും പ്രവർത്തന കടമായി (operational debt) തിരിച്ചെടുക്കാൻ കഴിയില്ലെന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (BSE) അപ്പീൽ തള്ളിക്കൊണ്ട് പറഞ്ഞു. ലിസ്റ്റിംഗ് ഫീസ് റെഗുലേറ്ററി കുടിശ്ശികയുടെ പരിധിയിലാണ് വരുന്നത്. ഇത്തരത്തിലുള്ള കുടിശ്ശിക മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് (SEBI) വീണ്ടെടുക്കാം. സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ഏതൊരു സ്ഥാപനവും റെഗുലേറ്ററുടെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. അതു പാലിക്കാതെ കമ്പനികളുടെ […]
ഒരു കമ്പനിയുടെ ലിസ്‌റ്റിംഗ് ഫീസിന്റെ കുടിശ്ശിക 'റെഗുലേറ്ററി കുടിശ്ശിക'യായി കണക്കാക്കുന്നതിനാൽ കമ്പനിയെ പാപ്പരായി കണക്കാക്കിയാലും പ്രവർത്തന കടമായി (operational debt) തിരിച്ചെടുക്കാൻ കഴിയില്ലെന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (BSE) അപ്പീൽ തള്ളിക്കൊണ്ട് പറഞ്ഞു.
ലിസ്റ്റിംഗ് ഫീസ് റെഗുലേറ്ററി കുടിശ്ശികയുടെ പരിധിയിലാണ് വരുന്നത്. ഇത്തരത്തിലുള്ള കുടിശ്ശിക മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് (SEBI) വീണ്ടെടുക്കാം. സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ഏതൊരു സ്ഥാപനവും റെഗുലേറ്ററുടെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. അതു പാലിക്കാതെ കമ്പനികളുടെ കുടിശ്ശിക വീണ്ടെടുക്കുന്നതിനുള്ള സെബിയുടെ തീരുമാനത്തെയാണ് NCLAT നിരാകരിച്ചത്.
“ഇവിടെ പറഞ്ഞ കുടിശ്ശികകൾ 'പ്രവർത്തന കുടിശ്ശിക'(operational dues) അല്ല, 'നിയന്ത്രണ കുടിശ്ശിക'(regulatory dues) ആണ്. ഇൻസോൾവൻസി ലോ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് റെഗുലേറ്ററി കുടിശ്ശിക 'ഓപ്പറേഷണൽ ഡെബ്റ്റ്' ആയി വീണ്ടെടുക്കാനാവില്ല,” ജസ്റ്റിസ് അനന്ത് ബിജയ് സിംഗ്, ശ്രീഷ മെർള എന്നിവരുൾപ്പെടുന്ന രണ്ടംഗ NCLAT ബെഞ്ച് നിരീക്ഷിച്ചു.
2020 ഡിസംബർ 31-ന് കെ സി സി എൽ പ്ലാസ്റ്റിക് ലിമിറ്റഡിനെതിരെ പാപ്പർ നടപടികൾ ആരംഭിക്കാനുള്ള ബി എസ് ഇ യുടെ അപേക്ഷ തള്ളിക്കൊണ്ടുള്ള നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) പുറപ്പെടുവിച്ച ഉത്തരവാണ് NCLAT ശരിവച്ചത്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള കെ സി സി എൽ പ്ലാസ്റ്റിക്കിന്റെ സെക്യൂരിറ്റികൾ ബി എസ് ഇയുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിരുന്നു.
1993 ഒക്‌ടോബർ 27-ന് തയ്യാറാക്കിയ ലിസ്‌റ്റിംഗ് കരാർ പ്രകാരം എല്ലാ വർഷവും ഏപ്രിൽ 30-നോ, അതിനുമുമ്പോ വാർഷിക ലിസ്‌റ്റിംഗ് ഫീസ് (ALF) കമ്പനി നൽകണം. 2013-14 കാലയളവിനു ശേഷം ഈ ഫീസ് കമ്പനി നൽകിയിരുന്നില്ല.
ലിസ്റ്റിംഗ് ഫീസിന്റെ കുടിശ്ശികയടക്കം നിരവധി ഇൻവോയ്‌സുകൾ ബി എസ് ഇ കമ്പനിക്ക് അയച്ചെങ്കിലും കെ സി സി എൽ പ്ലാസ്റ്റിക് ഇതൊക്കെ അവഗണിച്ചുവെന്നാണ് ആരോപണം. 2019 മാർച്ച് 15 ന് 10.66 ലക്ഷം രൂപയുടെ ഡിമാൻഡ് നോട്ട് അയച്ചെങ്കിലും അതൊക്കെ കൃത്യമായ നോട്ടീസുകൾ നൽകാതെ തിരിച്ചയച്ചുവെന്നുമാണ് വാദം. ഇതിനെത്തുടർന്നാണ് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ് നിയമത്തിലെ സെക്ഷൻ 9 പ്രകാരം ബി എസ് ഇ NCLTക്ക് മുമ്പാകെ പ്രവർത്തന കടം അവകാശപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചത്.
bse, sebi, listing fees