അദാനി പോര്‍ട്സ് 9 മാസ ചരക്ക് നീക്കത്തിൽ 35% ഉയർച്ച
2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 234.31 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തതായി അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) അറിയിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 35% വളര്‍ച്ചയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. മുൻഡ്ര ഒഴികെയുള്ള തുറമുഖങ്ങളില്‍ 74% വളര്‍ച്ച നേടുകയും മൊത്തം ചരക്ക് ബാസ്‌ക്കറ്റിന്റെ 52% സംഭാവന ചെയ്യുകയും ചെയ്തുവെന്നും അദാനി പോര്‍ട്സ് ബി എസ് ഇ-ക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു. ഈ കാലയളവില്‍ കിഴക്കന്‍ തീരവും പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങളും […]
2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 234.31 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തതായി അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) അറിയിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 35% വളര്‍ച്ചയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
മുൻഡ്ര ഒഴികെയുള്ള തുറമുഖങ്ങളില്‍ 74% വളര്‍ച്ച നേടുകയും മൊത്തം ചരക്ക് ബാസ്‌ക്കറ്റിന്റെ 52% സംഭാവന ചെയ്യുകയും ചെയ്തുവെന്നും അദാനി പോര്‍ട്സ് ബി എസ് ഇ-ക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു.
ഈ കാലയളവില്‍ കിഴക്കന്‍ തീരവും പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങളും തമ്മിൽ താരതമ്യം ചെയ്യുമ്പോള്‍ 24%:76% ൽ നിന്നും അത് 38%:62% ആയി മാറി.
അദാനി പോർട്ട്സിന്റെ മുന്‍നിര തുറമുഖമായ മുൻഡ്ര എട്ട് ശതമാനം വളര്‍ച്ച നേടുകയും 113 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യുകയും ചെയ്തു.
എല്ലാ തുറമുഖങ്ങളിലുമായി കണ്ടെയ്‌നർ വോളിയം ആറ് ദശലക്ഷം ടി ഇ യു (TEU) കടന്നു. അതില്‍ 4.9 ദശലക്ഷം ടി ഇ യു കൈകാര്യം ചെയ്തത് മുൻഡ്ര തുറമുഖത്താണ്.
ഡ്രൈ കാര്‍ഗോ അളവാകട്ടെ 49% വളര്‍ച്ച രേഖപ്പെടുത്തി 116 മെട്രിക് ടണ്‍ കവിയുകയും ചെയ്തു.