ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിന്‍ പ്രമോട്ടര്‍ 12% ഓഹരികള്‍ വിറ്റു

ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ പ്രൊമോട്ടറായ സമീര്‍ ഗെലൗട്ട് സ്ഥാപനത്തിന്റെ ഏകദേശം 12 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍ കമ്പനികള്‍ വഴി വിറ്റു. 'കമ്പനിയെ പൂര്‍ണ്ണമായും പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള ലക്ഷ്യത്തോടെ ഞാന്‍ കമ്പനിയില്‍ 11.9 ശതമാനം വിറ്റു. ഈ വില്‍പ്പനയോടെ, ഞാനും എന്റെ പ്രൊമോട്ടര്‍ കമ്പനികളും ഇപ്പോള്‍ കമ്പനിയുടെ 9.8 ശതമാനം ഓഹരികള്‍ മാത്രമേ സ്വന്തമാക്കിയിട്ടുള്ളു. ഈ ഓഹരികള്‍ കൈവശം വയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. കമ്പനിയുടെ ഭാവി വളര്‍ച്ച ലക്ഷ്യം വെച്ചാണ് ഇത് നടത്തുന്നത്' സമീര്‍ ഗെലൗട്ട് പറഞ്ഞു. […]

Update: 2022-01-07 07:07 GMT

ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ പ്രൊമോട്ടറായ സമീര്‍ ഗെലൗട്ട് സ്ഥാപനത്തിന്റെ ഏകദേശം 12 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍ കമ്പനികള്‍ വഴി വിറ്റു.

'കമ്പനിയെ പൂര്‍ണ്ണമായും പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള ലക്ഷ്യത്തോടെ ഞാന്‍ കമ്പനിയില്‍ 11.9 ശതമാനം വിറ്റു. ഈ വില്‍പ്പനയോടെ, ഞാനും എന്റെ പ്രൊമോട്ടര്‍ കമ്പനികളും ഇപ്പോള്‍ കമ്പനിയുടെ 9.8 ശതമാനം ഓഹരികള്‍ മാത്രമേ സ്വന്തമാക്കിയിട്ടുള്ളു. ഈ ഓഹരികള്‍ കൈവശം വയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. കമ്പനിയുടെ ഭാവി വളര്‍ച്ച ലക്ഷ്യം വെച്ചാണ് ഇത് നടത്തുന്നത്' സമീര്‍ ഗെലൗട്ട് പറഞ്ഞു.

2004 സെപ്റ്റംബറില്‍ ഒരു ഷെയറിന് 19 രൂപ നിരക്കില്‍ പബ്ലിക് ആയതുമുതലുള്ള ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ വിജയഗാഥയെക്കുറിച്ച് കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച് കത്തില്‍ ഗെലൗട്ട് ചൂണ്ടിക്കാട്ടി.

മാര്‍ച്ച് അവസാനത്തോടെ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് രാജിവെക്കുമെന്ന് ഗെലൗട്ട് പറഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഡീ പ്രൊമോഷന്‍ പ്രക്രിയകള്‍ പൂർത്തീകരിക്കാനുള്ള നടപടികള്‍ അവസാനിക്കും.

രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ ബുള്‍സ് ശക്തമായ ബാലന്‍സ് ഷീറ്റും, ശക്തമായ ലിക്വിഡിറ്റിയും, മാസ്റ്റര്‍ക്ലാസ് കോര്‍പ്പറേറ്റ് ഗവേണന്‍സും ഉള്ള ഒരു പ്രൊഫഷണല്‍ ധനകാര്യ സ്ഥാപനമായി മാറ്റുമെന്ന് വിഭാവനം ചെയ്തിരുന്നു.ഇതിനുപുറമെ, മറ്റൊരു പ്രൊമോട്ടര്‍ സ്ഥാപനമായ ഇന്നസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹൗസിംഗ് ഫിനാന്‍സിന്റെ 70.28 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. കമ്പനിയുടെ ഓഹരികള്‍ എടുത്തവരില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റര്‍നാഷണല്‍ മോണിറ്ററി, ഒറിജിന്‍ മാസ്റ്റര്‍ ഫണ്ട്, എച്ച്എസ്ബിസി, ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ട് എന്നിവ ഉള്‍പ്പെടുന്നു.

Tags:    

Similar News