ഇക്വിറ്റി  മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം വർധിക്കുന്നു

ഫെബ്രുവരി മാസത്തിൽ മാത്രം ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൽ 15,685 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്.

Update: 2023-03-11 07:15 GMT

ആഭ്യന്തര ഓഹരി വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് നടക്കുന്നത്. എങ്കിലും നിക്ഷേപകർക്ക് മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപത്തിലുള്ള താല്പര്യം വർധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഫെബ്രുവരി മാസത്തിൽ മാത്രം ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൽ 15,685 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (ആംഫി;AMFI) പുറത്തു വിട്ട ഡാറ്റയിൽ വ്യക്തമാക്കുന്നു. ജനുവരിയിൽ 12,546 കോടി രൂപയുടെ നിക്ഷേപവും ഡിസംബറിൽ 7,303 കോടി രൂപയുടെ നിക്ഷേപവുമാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ 9,575 കോടി രൂപയുടെ നിക്ഷേപമാണ് റിപ്പോർട്ട് ചെയ്തിരുന്നത്,

2022 മെയ് മാസത്തിനു  ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇത്തവണ ഫെബ്രുവരി മാസത്തിൽ ഉണ്ടായത്.

ഇത് കൂടാതെ സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി; SIP) നിക്ഷേപത്തിലും കാര്യമായ വളർച്ച ഉണ്ടായിട്ടുണ്ട്. 2022 ഒക്ടോബറിന് ശേഷം 13,000 കോടി രൂപയ്ക്ക് മുകളിലാണ് എസ്ഐപിയിലുള്ള നിക്ഷേപം രേഖപ്പെടുത്തുന്നത്.

ഇക്വിറ്റി ഫണ്ടുകളിലെ തീമാറ്റിക് അല്ലെങ്കിൽ സെക്ടറൽ ഫണ്ടുകളിൽ 3856 കോടി രൂപയുടെ നിക്ഷേപവും, സ്മാൾ ക്യാപ് ഫണ്ടിൽ 2,246 കോടി രൂപയുടെ നിക്ഷേപവും, മൾട്ടി ക്യാപ് ഫണ്ടിൽ 1,977 കോടി രൂപയുടെ നിക്ഷേപവും രേഖപ്പെടുത്തി.

ഇക്വിറ്റി ഫണ്ടുകൾക്ക് പുറമെ ഇൻഡക്സ് ഫണ്ടുകളിൽ 6,244 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്.

ഗോൾഡ് ഇടിഎഫിൽ 165 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്.

ഡെറ്റ്  ഫണ്ടുകളിൽ ഫെബ്രുവരിയിൽ 13,815 കോടി രൂപ പിൻവലിച്ചു. ജനുവരിയിൽ 10,316 കോടി രൂപയാണ് പിൻവലിച്ചത്.

ലിക്വിഡ് ഫണ്ടുകളിൽ നിന്നും 11,304 കോടി രൂപയാണ് പിൻവലിച്ചത്.  

മ്യൂച്ചൽ ഫണ്ട് വ്യവസായത്തിലെ കൈകാര്യ ആസ്തി ജനുവരിയിലുണ്ടായിരുന്ന 39.62 ലക്ഷം കോടി രൂപയിൽ നിന്നും 39 .46 കോടി രൂപയായി കുറഞ്ഞു. 

Tags:    

Similar News