ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം കുറഞ്ഞു

  • എസ്‌ഐപിയിലേക്കുള്ള ഒഴുക്ക് ആദ്യമായി 23,000 കോടി രൂപ കടന്നു
  • മൊത്തത്തിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് 9 ശതമാനം ഇടിഞ്ഞ് 37,113 കോടി രൂപയായി

Update: 2024-08-09 09:09 GMT

ഈ വര്‍ഷം ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം സമ്മിശ്രമായ ചലനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം കുറയുകയും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലേക്കുള്ള (എസ്‌ഐപി) പണമൊഴുക്കും ഇവിടെ കണ്ടു.

ജൂലൈയില്‍ മൊത്തത്തിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് 9 ശതമാനം ഇടിഞ്ഞ് 37,113 കോടി രൂപയായി. എന്നാല്‍ എഎംഎഫ്‌ഐയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, എസ്‌ഐപിയിലേക്കുള്ള ഒഴുക്ക് ആദ്യമായി 23,000 കോടി രൂപ കടന്നു.

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളുടെ ഒഴുക്കില്‍ മാന്ദ്യം അനുഭവപ്പെട്ടപ്പോള്‍, സ്‌മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ് വിഭാഗങ്ങള്‍ നിക്ഷേപകരുടെ താല്‍പര്യം ആകര്‍ഷിച്ചു. സെക്ടറല്‍ ഫണ്ടുകള്‍, മുന്‍ മാസത്തെ അപേക്ഷിച്ച് ഇടിവ് നേരിട്ടെങ്കിലും, ഇപ്പോഴും നിക്ഷേപം ആകര്‍ഷിക്കുന്നുണ്ട്.

ജൂണിലെ 60.89 ലക്ഷം കോടി രൂപയില്‍ നിന്ന് ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (എയുഎം) 6% ഉയര്‍ന്ന് 64.69 ലക്ഷം കോടിയായി.

തുടര്‍ച്ചയായി മൂന്ന് മാസമായി നിക്ഷേപത്തില്‍ വര്‍ധനവ് തുടരുന്ന സെക്ടറല്‍ ഫണ്ടുകള്‍ക്ക് ജൂലൈയില്‍ 18% കുറവുണ്ടായി. ജൂണില്‍ 22,351 കോടി രൂപയുടെ നിക്ഷേപം ലഭിച്ചപ്പോള്‍ ജൂലൈയില്‍ 18,386 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിഭാഗത്തിന് ലഭിച്ചത്. ലാര്‍ജ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് 31 ശതമാനം കുറഞ്ഞ് 670.12 കോടി രൂപയായി. സ്മോള്‍ ക്യാപ് ഫണ്ടുകളില്‍ 2,109.20 കോടി രൂപയും മിഡ് ക്യാപ് ഫണ്ടുകളില്‍ 1,644.22 കോടി രൂപയും എത്തി.

ജൂണിലെ ഒഴുക്ക് നേരിട്ടതിന് ശേഷം ഡെറ്റ് ഫണ്ട് വിഭാഗം ശക്തമായ വീണ്ടെടുക്കല്‍ നടത്തി. 70,060 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ച് ലിക്വിഡ് ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മണി മാര്‍ക്കറ്റ് ഫണ്ടുകളും ഗണ്യമായ നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചു.

Tags:    

Similar News