നികുതിദായകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്ന് സിബിഡിറ്റി ചെയര്‍മാന്‍

പനാജി: ആദായ നികുതി റിട്ടേണുകളുടെ എണ്ണം 2022 സാമ്പത്തിക വര്‍ഷത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാര്‍ സംഗീത സിംഗ് പറഞ്ഞു. ആദായ നികുതി നല്‍കുന്നവരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 6.9 ശതമാനത്തില്‍ നിന്നും 7.14 ശതമാനമായതായും അവര്‍ പറഞ്ഞു. നികുതി അടയ്‌ക്കേണ്ടവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത് കൃത്യ സമയത്ത് ആദായ നികുതി നല്‍കേണ്ടതിനെക്കുറിച്ചുള്ള അവബോധത്തിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി വലിയ തോതിലുള്ള ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും സംഗീത സിംഗ് പറഞ്ഞു. 2022 സാമ്പത്തിക […]

Update: 2022-06-11 08:00 GMT
പനാജി: ആദായ നികുതി റിട്ടേണുകളുടെ എണ്ണം 2022 സാമ്പത്തിക വര്‍ഷത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാര്‍ സംഗീത സിംഗ് പറഞ്ഞു.
ആദായ നികുതി നല്‍കുന്നവരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 6.9 ശതമാനത്തില്‍ നിന്നും 7.14 ശതമാനമായതായും അവര്‍ പറഞ്ഞു. നികുതി അടയ്‌ക്കേണ്ടവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത് കൃത്യ സമയത്ത് ആദായ നികുതി നല്‍കേണ്ടതിനെക്കുറിച്ചുള്ള അവബോധത്തിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്.
വര്‍ഷങ്ങളായി വലിയ തോതിലുള്ള ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും സംഗീത സിംഗ് പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍, നികുതിയായി ലഭിച്ചത് 14 ലക്ഷം കോടി രൂപയിലധികമാണ്, 2020 സാമ്പത്തിക വര്‍ഷത്തിലെ നികുതി ശേഖരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മെച്ചപ്പെട്ട തുകയാണ്.
നികുതി നല്‍കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിബിഡിടി മുഖേന പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാരാണ് സംഘടിപ്പിക്കുന്നത്.
പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരാള്‍ റിട്ടേണ്‍ നല്‍കിയതിനുശേഷം, ആദായ നികുതി വകുപ്പിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, ഇക്കാര്യങ്ങള്‍ വിട്ടുപോയല്ലോ എന്നു ചോദിക്കാനും, പുതുക്കിയ റിട്ടേണ്‍ നികുതിദായകര്‍ക്ക് ഫയല്‍ ചെയ്യാനും അവസരമുണ്ടെന്നും സിംഗ് പറഞ്ഞു.
Tags:    

Similar News