പ്രമുഖ ബാങ്കുകള്‍ പെർഫിയോസ് അക്കൗണ്ട് അഗ്രിഗേഷന്റെ 30 ശതമാനം ഏറ്റെടുക്കുന്നു
ഡെല്‍ഹി: എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ പെര്‍ഫിയോസ് അക്കൗണ്ട് അഗ്രിഗേഷന്‍ സര്‍വീസസിന്റെ 9.54 ശതമാനം ഓഹരികള്‍ വീതം ഏറ്റെടുക്കുന്നു. ഓരോ ബാങ്കുകളും 8,05,520 ഓഹരികള്‍ വീതമാണ് ഏറ്റെടുക്കുന്നത്. ഇതിന് 4.03 കോടി രൂപ വീതം നൽകും. ഒരു ഓഹരിക്ക് 50 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഈ നടപടികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ബെംഗളുരു ആസ്ഥാനമായുള്ള പെർഫിയോസിന്റെ പ്രൊവിഷണല്‍ ടേണോവര്‍ 0.09 കോടി രൂപയും, പ്രൊവിഷണല്‍ നഷ്ടം 3.4 കോടി രൂപയുമാണ്.