മന്ദഹാസം പദ്ധതി, സഹായത്തുക ഇരട്ടിയാക്കി

5000 രൂപയിൽ നിന്ന് 10000 രൂപയായി ഉയർത്തി;

Update: 2023-10-10 08:41 GMT
mandahasam scheme aid amount doubled
  • whatsapp icon

ദാരിദ്രൃ രേഖക്ക് താഴെയുള്ള മുതിർന്ന പൗരൻമാർക്ക്‌ ക്രിതൃമ പല്ലും അനുബന്ധ ചികിസയും ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ  മന്ദഹാസം പദ്ധതിയുടെ ധനസഹായം 5000 രൂപയിൽ നിന്ന് 10000 രൂപയായി ഉയർത്തി.  സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്നത്.

പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ , ഭാഗികമായി നഷ്ടപ്പെട്ടവർ ,ഉപയോഗ്യമല്ലാത്തതിനാൽ പല്ലുകൾ പറിച്ചു നീക്കേണ്ടവർ തുടങ്ങിയവർ ധനസഹായത്തിന് അർഹരാണ്. സർക്കാർ മന്ദിരത്തിലെ വരുമാനമില്ലാത്ത താമസക്കാർക്ക് പ്രത്യേക പരിഗണ ലഭിക്കുന്നതാണ്. ഒരാൾക്ക് പരമാവധി ലഭിക്കുന്ന ധനസഹായം ആണ് പതിനായിരം രൂപ .ഭാഗികമായി പല്ലുകൾ മാറ്റിവെക്കുന്നതിനു സർക്കാർ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രായം അടിസ്ഥാനമാക്കിയായിരിക്കും പരിഗണന ലഭിക്കുക. പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടവർ മതിയായ രേഖകൾ ഹാജരാക്കി സുനീതി പോർട്ടലിലൂടെ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ

1 . അഗീകൃത ദന്ത ഡോക്ടർ സാഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്

2 .ദാരിദ്യ രേഖക്ക് താഴെയാണെന്നു തെളിയാക്കുന്ന രേഖ.

3 .റേഷൻ കാർഡ് / ബിപിൽ സർട്ടിഫിക്കറ്റ്

4 .വില്ലേജ് ഓഫീസർ സാഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്

5 . പ്രായം തെളിയിക്കുന്ന രേഖ.

Similar News