പൊണ്ണത്തടി ഒരു പ്രശ്‌നമാണോ? പ്രമേഹത്തിനുള്ള മരുന്ന് തടി കുറയ്ക്കുമെന്ന് പഠനം
- 2022 ല്‍ യുഎസില്‍ അംഗീകരിച്ചതാണ് മൗന്‍ജാറോ എന്ന പേരില്‍ വില്‍ക്കുന്ന ടിര്‍സെപാറ്റിഡ്.
- യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെഅനുമതി ലഭിച്ച ശേഷമേ ശേഷമേ മരുന്ന് വിപണിയില്‍ ലഭ്യമാകു.
തടി വലിയൊരു പ്രശ്‌നമാണോ? വ്യായാമം ചെയ്തിട്ടും രക്ഷയില്ലേ. ഇതാ പൊണ്ണത്തടിയുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്ത. പ്രമേഹ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. പ്രമേഹ ചിക്തസയ്ക്കുപയോഗിക്കുന്ന എലി ലില്ലി കമ്പനിയുടെ മരുന്നാണ് ശരീരഭാരത്തിന്റെ നാലിലൊന്ന് കുറയ്ക്കാന്‍ സഹായിച്ചതായി പുതിയ പഠനം കണ്ടെത്തിയത്. എലി ലില്ലി കമ്പനിയുടെ മൗന്‍ജാറോയാണ് മരുന്ന്.
സാധാരണയായി ആളുകള്‍ ഭക്ഷണം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക എന്നിവയിലൂടെയാണ് അമിത വണ്ണത്തെ നിയന്ത്രിക്കുന്നത്. ഇങ്ങനെ നിയന്ത്രിക്കുന്ന അമിതഭാരം വീണ്ടും തിരിച്ചു വരുന്നതായും കാണാം എന്നും ഗവേഷകര്‍ പറയുന്നു.ഗവേഷണത്തിന് നേതൃത്വം കൊടുത്ത പെന്‍സല്‍വാനിയയിലെ സൈക്കോളജി പ്രൊഫസര്‍ ഡോ. തോമസ് വാഡന്റെ അഭിപ്രായത്തില്‍ മരുന്ന് കഴിക്കുന്നതിനു മുമ്പ് ശരീരഭാരം കുറച്ചാല്‍ അതിനുശേഷം കൂടുതല്‍ ഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്.
2022 ല്‍ യുഎസില്‍ അംഗീകരിച്ചതാണ് മൗന്‍ജാറോ എന്ന പേരില്‍ വില്‍ക്കുന്ന ടിര്‍സെപാറ്റിഡ്. അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന നോവോ നോര്‍ഡിസ്‌ക് ഒസെംപിക് വെഗോവി എന്നിവയുള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ആവശ്യകത വര്‍ധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.
വിശപ്പ് നിയന്ത്രിക്കുന്നതിനും തലച്ചോറും കുടലും തമ്മിലുള്ള ആശ്യ വിനിമയം നിയന്ത്രിക്കുന്നതിലൂടെ വയര്‍ നിറഞ്ഞിരിക്കുന്നു എന്ന തോന്നലും ഉണ്ടാക്കും. ടിര്‍പാസെഡ് ഭക്ഷണം കഴിച്ചതിനുശേഷം പ്രവര്‍ത്തിക്കുന്ന രണ്ട് ഹോര്‍മോണുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഒസെംപിക്, വെഗോവി എന്നിവ ഒരു ഹോര്‍മോണിനെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഏകദേശം 500 പേരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ നിഗമനത്തിലേക്ക് എത്തിയത്.
ഓക്കാനം, വയറിളക്കം, മലബന്ധം എന്നിവയുള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ മരുന്ന് കഴിക്കുന്ന ആളുകളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുന്നിന്റെ ഡോസ് വര്‍ദ്ധിച്ചതിനാലാണ് ഇത് സംഭവിച്ചതെന്നും പഠനം കണ്ടെത്തി.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെഅനുമതി ലഭിച്ച ശേഷമേ ശേഷമേ മരുന്ന് വിപണിയില്‍ ലഭ്യമാകു. എലി ലില്ലി ഈ മരുന്ന് മറ്റൊരു ബ്രാന്‍ഡിലാകും വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
എലി ലില്ലിയുടെ പ്രമേഹത്തിനുള്ള മരുന്നുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ സിപ്ലയാണ്. 2021 മുതലാണ് സിപ്ലയും എലി ലില്ലിയും കരാറിലേര്‍പ്പെട്ടത്.