രാജ്യം ഓണ്‍ലൈന്‍ ഷോപ്പിംഗിനൊപ്പം; ഉത്സവ സീസണ്‍ ആഘോഷമാക്കി ഉപഭോക്താക്കള്‍

  • മെട്രോ നഗരങ്ങളിലെ 40ലക്ഷത്തോളം ആളുകള്‍ ഓണ്‍ലെന്‍ ഷോപ്പിംഗിനാണ് താല്‍പ്പര്യം കാണിക്കുന്നത്.

Update: 2023-09-26 06:30 GMT

ഉത്സവ സീസണില്‍ കുതിച്ചുയര്‍ന്ന് രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിംഗ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടില്‍ ഒരാള്‍ കൂടുതല്‍ ചെലവഴിക്കാന്‍ സന്നദ്ധരാകുന്നതായും ആമസോണ്‍ ഇന്ത്യക്ക് വേണ്ടി നെല്‍സല്‍ മീഡിയയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഉത്സവ സീസണുകളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യപ്രദമായാണ് പലരും കണക്കാക്കുന്നത്. 81 ശതമാനത്തോളം ആളുകള്‍ ഉത്സവസീസണുകളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെയാണ് ആശ്രയിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇത്തരം പ്ലാറ്റ്‌പോമുകള്‍ വഴി ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

മത്സരാധിഷ്ഠിത വിപണികളില്‍ സൗകര്യപ്രദമായ രീതിയില്‍ വിലയും ഉത്പന്ന വൈവിധ്യവും ലഭിക്കുമെന്നത് ഓണ്‍ലൈന്‍ വിപണികളെ സജീവമാക്കുന്നുണ്ട്. എളുപ്പത്തിലുള്ള റിട്ടേണും എക്‌സ്‌ചേഞ്ചും ഷോപ്പിംഗ് അനുഭവം കൂടുതല്‍ എളുപ്പവുമാക്കുന്നു. വീട്ടുപകരണങ്ങള്‍, മൊബൈലുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, പാദരക്ഷങ്ങള്‍, ഫാഷന്‍ ആക്‌സസറികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഓണ്‍ലൈന്‍ ബ്രാന്‍ഡാണ് ആമസോണ്‍ ഇന്ത്യയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ 2023 പോലുള്ള സ്‌പെഷല്‍ ഓഫറുകളില്‍ പോയവര്‍ഷത്തേക്കാള്‍ മികച്ച  വില്‍പ്പനയാണ്  ഉണ്ടായിരിക്കുന്നതെന്നാണ് ആമസോണ്‍ ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗം കണ്‍ട്രി മാനേജര്‍ മനീഷ് തിവാരി പറഞ്ഞു.

പുതിയ ബ്രാന്‍ഡ് ലോഞ്ചുകള്‍ ആളുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസുകളില്‍ ലഭിക്കുന്ന ബാങ്ക് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ സൗകര്യവും 75 ശതമാനത്തോളം പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ശ്രദ്ധേയമായ കാര്യം സ്മാര്‍ട്ടഫോണ്‍ വാങ്ങുന്നതില്‍ 10,000 രൂപ മുതല്‍ 20,000 രൂപ പരിധിയില്‍ വരുന്നവ വാങ്ങാനാണ് 60 ശതമാനത്തോളം ആളുകളും താല്‍പ്പര്യം കാണിക്കുന്നത്. യുപിഐ പേയ്‌മെന്റുകള്‍ വഴിയാണ് കൂടുതല്‍ പേരും ഇടപാടുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നല്‍കുന്ന റിവാര്‍ഡുകളും ക്യാഷ് ബാക്കും നേടുന്നതിന് യുപിഐ പേമെന്റ് സഹായിക്കുമെന്നതാണ് ഇതിന് കാരണം.

Tags:    

Similar News