ഷിംലയെ മറന്നേക്കൂ,അതിനേക്കാള്‍ മികച്ച ഇടമിതാ
ഇന്ത്യയിലെ തണുത്ത സ്ഥലങ്ങള്‍ തേടിയുള്ള യാത്രയില്‍ ആദ്യ ഓപ്ഷന്‍ ഷിംലയാണ്. സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംല ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്.കുടുംബ സമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും ദമ്പതികള്‍ ഹണിമൂണിനായുമൊക്കെ ഷിംലയിലെത്താറുണ്ട്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍കാല തലസ്ഥാനമാക്കിയതും ഷിംലയെയായിരുന്നു.ഈ ഹിമാലയന്‍ നഗരത്തിന്റെ ഭംഗി കണ്ടറിഞ്ഞും കേട്ടും ഒരുതവണയെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളില്‍ പലരും. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന കാലാവസ്ഥയാണ് ഇവിടെ.എന്നാല്‍ പലപ്പോഴും ഷിംല വിനോദസഞ്ചാരികളുടെ തിരക്കിനാല്‍ വീര്‍പ്പുമുട്ടുന്ന കാഴ്ച കൂടി […]
;ഇന്ത്യയിലെ തണുത്ത സ്ഥലങ്ങള്‍ തേടിയുള്ള യാത്രയില്‍ ആദ്യ ഓപ്ഷന്‍ ഷിംലയാണ്. സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംല ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്.കുടുംബ സമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും ദമ്പതികള്‍ ഹണിമൂണിനായുമൊക്കെ ഷിംലയിലെത്താറുണ്ട്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍കാല തലസ്ഥാനമാക്കിയതും ഷിംലയെയായിരുന്നു.ഈ ഹിമാലയന്‍ നഗരത്തിന്റെ ഭംഗി കണ്ടറിഞ്ഞും കേട്ടും ഒരുതവണയെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളില്‍ പലരും. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന കാലാവസ്ഥയാണ് ഇവിടെ.എന്നാല്‍ പലപ്പോഴും ഷിംല വിനോദസഞ്ചാരികളുടെ തിരക്കിനാല്‍ വീര്‍പ്പുമുട്ടുന്ന കാഴ്ച കൂടി കാണേണ്ടി വരാറുണ്ട്. എന്നാല്‍ ഷിംലയുടെ അതേ സൗന്ദര്യവും അനുഭവങ്ങളും ആസ്വദിക്കാന്‍ അതിനോടു ചേര്‍ന്നു കിടക്കുന്ന മറ്റൊരു ചെറുപട്ടണം കൂടി ഉണ്ടെന്ന കാര്യം എത്രപേര്‍ക്കറിയാം.
പ്രകൃതിയുടെ മടിത്തട്ടിലേക്ക് യാത്രപോകാം
ഷിംലയുടെ തിരക്കും ബഹളവും അലോസരപ്പെടുത്തുന്ന ആര്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച ചോയ്‌സാണ്
മാഷോബ്ര. പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികത ആഗ്രഹിക്കുന്നവര്‍ക്കും ആത്മീയ സഞ്ചാരികള്‍ക്കും കാഷ്വല്‍ അവധിക്കാല യാത്രക്കാര്‍ക്കും ഒരുപോലെ ആനന്ദകരമാണ് ഇവിടം. ഷിംലയില്‍ നിന്നും വെറും 11 കിലോമീറ്റര്‍ മാത്രം അകലെയാണ് മഷോബ്രാ സ്ഥിതി ചെയ്യുന്നത്. പഴത്തോട്ടങ്ങളാണ് മഷോബ്രയിലെ മറ്റൊരു പ്രധാന കാഴ്ച. ഷിംലയിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്‌തെടുക്കുന്നത് ഇവിടെ നിന്നാണ്. പൈന്‍മരങ്ങളുടെയും ദേവദാരു മരങ്ങളുടെയും കാടുകളാലും സമ്പന്നമാണ് ഈ നാട്. പഴയ കൊളോണിയല്‍ കെട്ടിടങ്ങള്‍, വന സംരക്ഷണ കേന്ദ്രങ്ങള്‍, സങ്കേതങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയും മഷോബ്രയിലാണ്. 1850 ലാണ് ഈ വസതി പണികഴിപ്പിച്ചത്. തടികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ വസതിയിലാണ് വേനല്‍ക്കാലങ്ങളില്‍ രാഷ്ട്രപതിയും കുടുംബവും താമസിക്കുന്നത്. പല ചരിത്ര പ്രധാനമായ സൃഷ്ടികളിലും ഈ കെട്ടിടത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മഷോബ്രയിലെ പൈന്‍കാടുകള്‍ക്ക് നടുവിലായി പ്രിയങ്ക ഗാന്ധിയും ഒരു വീട് സ്വന്തമാക്കിയിട്ടുണ്ട്. പ്രകൃതിയും പൂന്തോട്ടവും എല്ലാം ഒത്തുചേര്‍ന്ന അതിമനോഹരമായ വീട്. രാജീവ് ഗാന്ധിയും കുടുംബവും അവധിക്കാലം ചെലവഴിക്കാന്‍ ഇവിടെ എത്താറുണ്ടായിരുന്നു.
മാഷോബ്ര ; മിനി ഷിംല
ഷിംല എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം മുന്നില്‍ നില്‍ക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ വിനോദസഞ്ചാരികളെത്താന്‍ താമസിച്ചു പോയതുകൊണ്ടോ,അധികം പ്രസിദ്ധിയാര്‍ജ്ജിക്കാതെപോയ നാടെന്നോ ഒക്കെ മഷോബ്രയെ വിളിക്കാം. സീസണുകള്‍ക്കനുസരിച്ച് രൂപം മാറുമെങ്കിലും സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന കാഴ്ചകളില്‍ ഒരു വിട്ടുവീഴ്ചയും മഷോബ്രയ്ക്കില്ല. ഷിംലയിലെ വളരെ പ്രധാനപ്പെട്ട പട്ടണമാണ് മഷോബ്ര. വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന കാലാവസ്ഥയാണെങ്കിലും വേനല്‍ക്കാലത്താണ് മഷോബ്ര സുന്ദരിയായി കാണപ്പെടുന്നത്. സീസണുകള്‍ അനുസരിച്ച് സഞ്ചാരികള്‍ക്കായി ഇവിടെ വിനോദങ്ങളും ഒരുക്കാറുണ്ട്. റാഫ്റ്റിങ്, ക്യാമ്പിങ്, പക്ഷി നിരീക്ഷണം, പാരാഗ്ലൈഡിങ്, ട്രെക്കിങ് ഇവയൊക്കെ ഇവിടുത്തെ പ്രധാന വിനോദങ്ങളാണ്. ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് ഇവിടേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. മഷോബ്രയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഷിംലയിലാണ്.ഷിംലയോട് മഷോബ്രയുടെ സാമ്യത സമാധാനപരമായ ഹില്‍സ്റ്റേഷന്‍ തേടുന്ന ആളുകള്‍ക്ക് ഒരു മികച്ച ബദലായി മാറുന്നു. മികച്ച സൗകര്യങ്ങളുള്ള റിസോര്‍ട്ടുകളും താമസയിടങ്ങളുമുള്ള മഷോബ്രയിലേക്കാക്കാം അടുത്ത യാത്ര.