കർണ്ണാടകയ്ക്കുമുണ്ട് ഒരു അതിരപ്പള്ളി
സൗത്ത് ഇന്ത്യയുടെ നയാഗ്രയെന്നാണ് അതിരപ്പിള്ളിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ നമ്മുടെ അതിരപ്പിള്ളിക്കും ഒരു അപരൻ ഉണ്ട്. കർണ്ണാടകയിലെ മഗോഡ് എന്ന വെള്ളച്ചാട്ടമാണ് കർണ്ണാടകയുടെ അതിരപ്പിള്ളിയെന്ന് അറിയപ്പെടുന്നത്. കർണ്ണാടകയിലെ യെല്ലാപൂരിന് സമീപമാണ് മഗോഡ് എന്ന അത്ഭുതം.ബേഡ്തി നദി 200 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിച്ചാണ് ഈ മനോഹര കാഴ്ച സൃഷ്ടിക്കുന്നത്. തട്ടുതട്ടായി പാറക്കെട്ടിലൂടെ ആർത്തലച്ച് പതിക്കുന്നതാണ് മഗോഡ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത. രണ്ട് തട്ടുകളായാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. രണ്ടു തട്ടുകൾക്കും കൂടി 650 അടി ഉയരമുണ്ട്. ചുറ്റും പച്ചപുതച്ചു […]
സൗത്ത് ഇന്ത്യയുടെ നയാഗ്രയെന്നാണ് അതിരപ്പിള്ളിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ നമ്മുടെ അതിരപ്പിള്ളിക്കും ഒരു അപരൻ ഉണ്ട്. കർണ്ണാടകയിലെ മഗോഡ് എന്ന വെള്ളച്ചാട്ടമാണ് കർണ്ണാടകയുടെ അതിരപ്പിള്ളിയെന്ന് അറിയപ്പെടുന്നത്. കർണ്ണാടകയിലെ യെല്ലാപൂരിന് സമീപമാണ് മഗോഡ് എന്ന അത്ഭുതം.ബേഡ്തി നദി 200 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിച്ചാണ് ഈ മനോഹര കാഴ്ച സൃഷ്ടിക്കുന്നത്. തട്ടുതട്ടായി പാറക്കെട്ടിലൂടെ ആർത്തലച്ച് പതിക്കുന്നതാണ് മഗോഡ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത.
രണ്ട് തട്ടുകളായാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. രണ്ടു തട്ടുകൾക്കും കൂടി 650 അടി ഉയരമുണ്ട്. ചുറ്റും പച്ചപുതച്ചു കിടക്കുന്ന കനത്ത കാട് ഇതിന്റെ വശ്യത എത്ര മടങ്ങ് വർദ്ധിപ്പിക്കുന്നു എന്ന് തിട്ടപ്പെടുത്താനേ കഴിയില്ല.സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ് ഈ മനോഹര വെള്ളച്ചാട്ടവും.കർണ്ണാടകയിലെ സ്ഥിരം സഞ്ചാരയിടങ്ങളിൽ നിന്നും പ്രകൃതി ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരത്ഭുതമാണിതെന്ന് പറയാം.ജെനുകല്ലുഗുഡ സൺസെറ്റ് പോയിന്റിൽ നിന്നും വളരെ അടുത്താണ് ഈ സ്ഥലമെന്നതും നിരവധി സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നുണ്ട്.
ഏറ്റവും രൗദ്രഭാവത്തിൽ വെള്ളച്ചാട്ടം കാണണമെങ്കിൽ മഴക്കാലമാണ് ബെസ്റ്റ്. വേനലിൽ മിക്കവാറും ഭാഗികമായി വെള്ളച്ചാട്ടം വറ്റിവരണ്ടായിരിക്കും കിടക്കുക. ജൂലൈ മുതൽ നവംബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. മഴക്കാലത്ത് കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടം ഒരൽപം ഭീതി ജനകമായ കാഴ്ച്ചയാണെങ്കിലും പ്രകൃതിയൊരുക്കുന്ന ആ ദൃശ്യവിസ്മയം നേരിട്ടുതന്നെ കണ്ട് ആസ്വദിക്കേണ്ടതാണ്.മഗോഡ് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ 60 ഏക്കർ വിസ്തൃതിയുള്ള കവാടെ കേരെ എന്നറിയപ്പെടുന്ന ഒരു വലിയ തടാകം കാണാം. മനോഹരമായ കാഴ്ചകളുള്ള ഒരു കിടിലൻ പിക്നിക് സ്‌പോട്ട് കൂടിയാണിത്. മാഗോഡ് വെള്ളച്ചാട്ടം സന്ദർശിക്കുമ്പോൾ യെല്ലപ്പൂരിന് സമീപമുള്ള ജീനുകല്ലുഗുഡ്ഡ (തേൻ പാറ കുന്ന്), കാവടികെരെ (യെല്ലപ്പൂരിൽ നിന്ന് 8 കി.മീ) തുടങ്ങിയ സമീപ സ്ഥലങ്ങളും സന്ദർശിക്കാം.
ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ യെല്ലപ്പൂരിൽ എത്താമെന്ന് നോക്കാം.
റെയിൽ വഴി
യെല്ലപ്പൂർ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് എത്താൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം.
റോഡ് വഴി
മഗോഡ് പ്രധാനപ്പെട്ട വഴികളുമായി ബന്ധിപ്പിച്ചിരിക്കുന്നു.ബാംഗ്ലൂരിൽ നിന്ന് 520 കിലോമീറ്ററും ഗോവയിൽ നിന്ന് 205 കിലോമീറ്ററും ഹുബ്ലിയിൽ നിന്ന് 90 കിലോമീറ്ററും കാർവാറിൽ നിന്ന് 80 കിലോമീറ്ററും യെല്ലപ്പൂരിൽ നിന്ന് 19 കിലോമീറ്ററും ദൂരമുണ്ട് ഇവിടേയ്ക്ക്.