'കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ റിസ്‌ക്ക് എടുക്കണം' : ഫല്‍ഗുനി നയ്യാര്‍

അഹമ്മദാബാദ് : കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ ശരിയായ രീതിയിലുള്ള റിസ്‌ക്കുകള്‍ എടുക്കണമെന്നും പ്രതിഫലത്തിന്റെ പിന്നാലെ പോകുന്നതിലുപരി കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കണമെന്നും നൈക്ക സിഇഒ ഫല്‍ഗുനി നയ്യാര്‍.  അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎംഎ) നടന്ന ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. വളരെ 'റിസ്‌ക്ക് ഫ്രണ്ട്‌ലിയായ' ഒരു ലോകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നു എന്നത് നിങ്ങളുടെ ഭാഗ്യമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും അല്ലാത്തതുമായ കാര്യങ്ങളെ പരീക്ഷിച്ച് നോക്കുവാന്‍ ശ്രമിക്കുക. നിങ്ങളുടെ കംഫോര്‍ട്ട് സോണിന് പുറത്തുള്ള റോളുകള്‍ ഏറ്റെടുക്കാന്‍ തയാറാവണമെന്നും സ്വയം […]

Update: 2022-04-14 02:03 GMT
trueasdfstory

അഹമ്മദാബാദ് : കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ ശരിയായ രീതിയിലുള്ള റിസ്‌ക്കുകള്‍ എടുക്കണമെന്നും പ്രതിഫലത്തിന്റെ പിന്നാലെ പോകുന്നതിലുപരി...

അഹമ്മദാബാദ് : കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ ശരിയായ രീതിയിലുള്ള റിസ്‌ക്കുകള്‍ എടുക്കണമെന്നും പ്രതിഫലത്തിന്റെ പിന്നാലെ പോകുന്നതിലുപരി കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കണമെന്നും നൈക്ക സിഇഒ ഫല്‍ഗുനി നയ്യാര്‍.
അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎംഎ) നടന്ന ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
വളരെ 'റിസ്‌ക്ക് ഫ്രണ്ട്‌ലിയായ' ഒരു ലോകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നു എന്നത് നിങ്ങളുടെ ഭാഗ്യമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും അല്ലാത്തതുമായ കാര്യങ്ങളെ പരീക്ഷിച്ച് നോക്കുവാന്‍ ശ്രമിക്കുക. നിങ്ങളുടെ കംഫോര്‍ട്ട് സോണിന് പുറത്തുള്ള റോളുകള്‍ ഏറ്റെടുക്കാന്‍ തയാറാവണമെന്നും സ്വയം വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നും ഫല്‍ഗുനി നയ്യാര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
തന്റെ ഏറ്റവും പുതിയ സംരംഭമായ നൈക്കാ ഡോട്ട് കോം 50ാം വയസിലാണ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും ആരെന്ത് പറഞ്ഞാലും എന്തെങ്കിലും ആരംഭിക്കുന്നതിന് സമയം ഒട്ടും വൈകിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. തീരുമാനങ്ങള്‍ എടുക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമായിരിക്കില്ല. പലപ്പോഴും നേരിട്ടുള്ള ഉത്തരം ലഭിക്കണമെന്നില്ല. അതിനാല്‍, നിങ്ങളുടെ ധൈര്യത്തെ ഒരു പരിധി വരെ വിശ്വസിക്കണമെന്നനും അത് നിങ്ങളെ നന്നായി നയിക്കുമെന്നും ഫല്‍ഗുനി കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഐഎംഎ ക്യാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഈ വര്‍ഷം 584 വിദ്യാര്‍ത്ഥികളാണ് ബിരുദം നേടിയത്. ഐഐഎംഎ ചെയര്‍പേഴ്‌സണും പ്രമുഖ വ്യവസായിയുമായ കുമാര്‍ മംഗലം ബിര്‍ള, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Tags:    

Similar News