ഉപഭോക്താവിന്റെ അവകാശങ്ങള്‍
ചരക്കുകളുടെയോ സേവനങ്ങളുടെയോ ഗുണമേന്മ, അളവ്, പരിശുദ്ധി, വില, നിലവാരം എന്നിവ ഉറപ്പാക്കുന്നത് ഒരു ഉപഭോക്താവിന്റെ അവകാശങ്ങളാണ്. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയില്‍ ശക്തവും വ്യക്തവുമായ നിയമങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അതിന്റെ പൂര്‍ണമായ നേട്ടങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള വിവിധ നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമമാണ്. ഈ നിയമം വ്യക്തികള്‍, സ്ഥാപനം, കമ്പനി എന്നിവര്‍ക്ക് ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനും അവരുടെ ഉപഭോക്തൃ അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള അവകാശം […]
ചരക്കുകളുടെയോ സേവനങ്ങളുടെയോ ഗുണമേന്മ, അളവ്, പരിശുദ്ധി, വില, നിലവാരം എന്നിവ ഉറപ്പാക്കുന്നത് ഒരു ഉപഭോക്താവിന്റെ അവകാശങ്ങളാണ്. ഉപഭോക്തൃ...
ചരക്കുകളുടെയോ സേവനങ്ങളുടെയോ ഗുണമേന്മ, അളവ്, പരിശുദ്ധി, വില, നിലവാരം എന്നിവ ഉറപ്പാക്കുന്നത് ഒരു ഉപഭോക്താവിന്റെ അവകാശങ്ങളാണ്.
ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയില്‍ ശക്തവും വ്യക്തവുമായ നിയമങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അതിന്റെ പൂര്‍ണമായ നേട്ടങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള വിവിധ നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമമാണ്. ഈ നിയമം വ്യക്തികള്‍, സ്ഥാപനം, കമ്പനി എന്നിവര്‍ക്ക് ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനും അവരുടെ ഉപഭോക്തൃ അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.
ഉപഭോക്താവെന്ന നിലയില്‍ ഒരാള്‍ക്ക് അടിസ്ഥാന അവകാശങ്ങളെക്കുറിച്ചും അവകാശ ലംഘനവുമായി ബന്ധപ്പെട്ട കോടതികളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ ഉപഭോക്തൃ അവകാശങ്ങള്‍ ഇവയാണ്
1.അപകടകരമായ എല്ലാത്തരം ചരക്കുകളില്‍ നിന്നും സേവനങ്ങളില്‍
നിന്നും സംരക്ഷിക്കപ്പെടാനുള്ള അവകാശം
- എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ കുറിച്ച്
പൂര്‍ണ്ണമായി അറിയാനുള്ള അവകാശം - ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പിനുള്ള
അവകാശം - ഉപഭോക്തൃ താത്പ്പര്യങ്ങള്‍ക്കനുസൃതമായ എല്ലാ തീരുമാനമെടുക്കല്‍
പ്രക്രിയകളും അറിയാനുള്ള അവകാശം - ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴെല്ലാം പരിഹാരം
തേടാനുള്ള അവകാശം - ഉപഭോക്താവിന്റെ അറിവുകള്‍ നേടുന്നതിനുള്ള അവകാശം