മിന്ത്ര ഓൺലൈൻ ഷോപ്പിംഗ് അനുഭവം
പ്രാരംഭ വര്‍ഷങ്ങളില്‍ പ്രധാനമായും ബിസിനസ്-ടു-ബിസിനസ് (B2B)മോഡലില്‍ ആയിരുന്നു പ്രവര്‍ത്തനം.
ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്സ് സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്ന കമ്പനിയാണ് മിന്ത്ര. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആക്‌സസറികള്‍, ബാഗുകള്‍, ബാക്ക്പാക്കുകള്‍, ആഭരണങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ ഈ ഓണ്‍ലൈന്‍ സ്റ്റോര്‍ ലഭ്യമാക്കുന്നു. ഷോപ്പര്‍മാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇന്ററാക്റ്റീവ് ആക്കുന്നത് ലക്ഷ്യം വച്ച് ഒരു ഇന്‍-ഹൗസ് ആപ്ലിക്കേഷന്‍ സ്‌റ്റൈല്‍ സ്റ്റുഡിയോയും മിന്ത്ര വികസിപ്പിച്ചിരിക്കുന്നു. ഒരു വെര്‍ച്വല്‍ ഡ്രസ്സിംഗ് റൂം ആണിത്. അശുതോഷ് ലവാനിയ, വിനീത് സക്സേന എന്നിവര്‍ക്കൊപ്പം മുകേഷ് ബന്‍സാല്‍ സ്ഥാപിച്ച സംരഭമാണ് മിന്ത്ര. പ്രാരംഭ വര്‍ഷങ്ങളില്‍ പ്രധാനമായും ബിസിനസ്-ടു-ബിസിനസ് (B2B)മോഡലില്‍ ആയിരുന്നു പ്രവര്‍ത്തനം. 2007-നും 2010-നും ഇടയില്‍, ടി-ഷര്‍ട്ടുകള്‍, മഗ്ഗുകള്‍, മൗസ് പാഡുകള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വ്യക്തിഗതമാക്കാന്‍ സൈറ്റ് ഉപഭോക്താക്കളെ അനുവദിച്ചു.
ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള എളുപ്പവും മികച്ച സെലക്ഷനും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനെ ചുറ്റിപ്പറ്റിയാണ് മിന്ത്രയുടെ വിജയം. ഏറ്റവും വലിയ ഇന്‍-സീസണ്‍ ഉല്‍പ്പന്ന കാറ്റലോഗ്, 100% ആധികാരിക ഉല്‍പ്പന്നങ്ങള്‍, ക്യാഷ് ഓണ്‍ ഡെലിവറി, 30 ദിവസത്തെ റിട്ടേണ്‍ പോളിസി തുടങ്ങിയ ഓഫറുകള്‍ മിന്ത്രയെ രാജ്യത്തെ ഇഷ്ടപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. 500-ലധികം മുന്‍നിര ഇന്ത്യന്‍, അന്തര്‍ദേശീയ ബ്രാന്‍ഡുകളില്‍ നിന്നുള്ള വസ്ത്രങ്ങള്‍, ആക്‌സസറികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പാദരക്ഷകള്‍ എന്നിവ മിന്ത്രയില്‍ ലഭ്യമാണ്.
2007 ഒക്ടോബറില്‍, ഇറാസ്മിക് വെഞ്ച്വര്‍ ഫണ്ടില്‍ (ആക്സല്‍ പാര്‍ട്ണേഴ്സ്) മുംബൈ ഏഞ്ചല്‍സില്‍ നിന്നുള്ള സാഷാ മിര്‍ച്ചന്ദാനിയില്‍ നിന്നും മറ്റ് ചില നിക്ഷേപകരില്‍ നിന്നുമാണ് മിന്ത്ര അതിന്റെ പ്രാരംഭ ഫണ്ട് കണ്ടെത്തിയത്. 2008 നവംബറില്‍, NEA-IndoUS വെഞ്ചേഴ്സ്, IDG വെഞ്ചേഴ്സ്, ആക്സല്‍ പാര്‍ട്ണേഴ്സ് എന്നിവയില്‍ നിന്ന് മിന്ത്ര ഏകദേശം 5 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. സീരീസ് ബി റൗണ്ട് ഫണ്ടിംഗില്‍ മിന്ത്ര 14 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടൈഗര്‍ ഗ്ലോബലിന്റെ നേതൃത്വത്തിലായിരുന്നു ഈ നിക്ഷേപം.
നിലവിലുള്ള നിക്ഷേപകരായ ഐഡിജി വെഞ്ച്വേഴ്സും ഇന്‍ഡോ-യുഎസ് വെഞ്ച്വര്‍ പാര്‍ട്ണേഴ്സും മിന്ത്രയുടെ ഫണ്ടിംഗിനായി ഗണ്യമായ തുക നിക്ഷേപിച്ചിട്ടുണ്ട്. 2011 അവസാനത്തോടെ ടൈഗര്‍ ഗ്ലോബലിന്റെ നേതൃത്വത്തില്‍ myntra.com അതിന്റെ മൂന്നാം റൗണ്ട് ഫണ്ടിംഗില്‍ 20 ദശലക്ഷം ആണ് സമാഹരിച്ചത്. 2014 ഫെബ്രുവരിയില്‍, പ്രേംജി ഇന്‍വെസ്റ്റില്‍ നിന്നും മറ്റ് ചില സ്വകാര്യ നിക്ഷേപകരില്‍ നിന്നും മിന്ത്ര 50 മില്യണ്‍ ഡോളര്‍ (310 കോടി രൂപ) അധികമായി സമാഹരിച്ചതോടെ പ്രവര്‍ത്തനം വിപുലീകരിച്ചു. 2019 സെപ്റ്റംബര്‍ 17-ന് മിന്ത്രയുടെ ആപ്പിലെ ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ടാലന്റ് ഹണ്ടിനെ അടിസ്ഥാനമാക്കി ആദ്യത്തെ ഡിജിറ്റല്‍ റിയാലിറ്റി ഷോയായ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാറും സംഘടിപ്പിച്ചു . സൂം സ്റ്റുഡിയോയുമായി സഹകരിച്ചായിരുന്നു ഈ ഷോ.