വിപണി തുറക്കും മുമ്പ് അറിയേണ്ടത്; ഏഷ്യന്‍ വിപണികള്‍ക്ക് താഴ്ന്ന തുടക്കം
- ആഗോള സമ്പദ്ഘടനയുടെ പ്രകടനവും ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവും ഉയര്‍ത്തിയിട്ടുള്ള അിനിശ്ചിതത്വവും വിപണിയെ ഒരു സന്നിഗ്ധവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.
- ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം റിലീഫ് റാലിയെ തല്‍ക്കാലം പ്രതീക്ഷിക്കാനുള്ളു.
തുടര്‍ച്ചയായ ആറു ദിവസത്തെ കനത്ത വില്‍പ്പനയ്ക്കുശേഷം ഒക്ടോബര്‍ 27-ന് ഇന്ത്യന്‍ ഓഹരി വിപണി മികച്ച തിരിച്ചുവരവു നടത്തിയെങ്കിലും അതു നില നിര്‍ത്താന്‍ സാധിക്കുമോയെന്നതാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്. ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും താഴ്ന്നു തുടങ്ങാനാണ് സാധ്യത
നിഫ്റ്റി 190 പോയിന്റും സെന്‍സെക്സ് 635 പോയിന്റും മെച്ചത്തിലാണ് വെള്ളിയാഴ്ച് ക്ലോസ് ചെയ്തത്. നിഫ്റ്റി ക്ലോസിംഗ് 19047.25 പോയിന്റിലും സെന്‍സെക്സ് ക്ലോസിംഗ് 63782.8പോയിന്റിലുമാണ്. എന്നാല്‍ ഈ വാരത്തില്‍ നിഫ്റ്റിക്ക് 577.45 പോയിന്റും സെന്‍സെക്സിന് 1600ലധികം പോയിന്റും നഷ്ടമായി.
ആഗോള സമ്പദ്ഘടനയുടെ പ്രകടനവും ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവും ഉയര്‍ത്തിയിട്ടുള്ള അിനിശ്ചിതത്വം വിപണിയെ ഒരു സന്നിഗ്ധവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഇതിനൊടൊപ്പമാണ് യുഎസ് ട്രഷറി യീല്‍ഡ് 2007-ന് ശേഷമുള്ള ഏറ്റവും ഉയര്‍ച്ചയിലെത്തിയത്. രാജ്യത്തിനു പുറത്തും അകത്തുമുള്ള നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഓഹരി വിപണിക്കടുത്ത നിക്ഷേപമാണ് യുഎസ് ട്രഷറി നിക്ഷേപത്തില്‍നിന്നു ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ ഓഹരി വിപണിയില്‍ ബുള്‍മുന്നേറ്റമൊന്നും പ്രതിക്ഷിക്കേണ്ടതില്ല. ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം റിലീഫ് റാലിയെ തല്‍ക്കാലം പ്രതീക്ഷിക്കാനുള്ളു. ചുരുക്കത്തില്‍ റേഞ്ച് ബൗണ്ട് നീക്കത്തിനുള്ള സാധ്യതയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ സ്റ്റോക്കധിഷ്ഠിതമായുള്ള കയറ്റിറക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നേയുള്ളു.
നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും
ആറു ദിവസത്തെ താഴ്ചയ്ക്കുശേഷം വിപണിയില്‍ വാരന്ത്യ വ്യാപാരത്തില്‍ ശക്തമായ തിരിച്ചുവരവു നടത്തിയെങ്കിലും അതില്‍നിന്നു വിപണി നീക്കത്തെക്കുറിച്ചു കാര്യമായിയൊന്നും വായിച്ചെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. ഈ വാരത്തില്‍ മൂന്നര ശതമാനത്തോളം ഇടിവു കാണിച്ച നിഫ്റ്റി സൂചിക വരത്തിലെ അവസാന വ്യാപാര ദിനത്തില്‍ 190 പോയിന്റ് മെച്ചത്തോടെ 19047.25 പോയിന്റില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഈ വാരത്തില്‍ നഷ്ടമായത് 577.45 പോയിന്റാണ്. ഒക്ടോബര്‍ 26-ന് 18837.85 പോയിന്റുവരെ താഴ്ന്നിരുന്നു. ജൂലൈക്കുശേഷം നിഫ്റ്റി കാണിച്ച ഏറ്റവും കുറഞ്ഞ പോയിന്റാണിതെന്നു മാത്രമല്ല, 19,000 പോയിന്റിനു താഴെ പോകുന്നതും ആദ്യമായാണ്.
ബാങ്ക് നിഫ്റ്റി വാരാന്ത്യത്തില്‍ ക്ലോസ് ചെയ്തത് 42782 പോയിന്റിലാണ്. വെള്ളിയാഴ്ച വ്യാപാരത്തില്‍ 501.85 പോയിന്റിന്റെ ഉയര്‍ച്ച കാണിച്ചിരുന്നു. എന്നാല്‍ ഈ വാരത്തില്‍ ബാങ്ക് നിഫ്റ്റി നഷ്ടമാക്കിയത് 941 പോയിന്റാണ്. ഒരവസരത്തില്‍ 42280 പോയിന്റ് വരെ താഴുകയും ചെയ്തു.
നിഫ്റ്റി മുന്നേറ്റം നിലനിര്‍ത്തുമോ?
വെള്ളിയാ്ഴചത്തെ നിഫ്റ്റിയുടെ മുന്നേറ്റം തുടരുമോ? സാധ്യത കുറവായിട്ടാണ് കാണുന്നത്. പല പ്രവശ്യം നിഫ്റ്റിക്ക് പിന്തുണ നല്‍കിയിരുന്ന 19250 പോയിന്റില്‍നിന്ന് കാര്യമായ ഇടിവു തട്ടിയ വിപണിക്ക് മുന്നേറാന്‍ ആ പോയിന്റിനു മുകളിലേക്ക് എത്തേണ്ടതുണ്ട്. നിഫ്റ്റിയുടെ ആദ്യത്തെ ശക്തമായ റെസിസ്റ്റന്‍സും അതാണ്. 19347 പോയിന്റാണ് അടുത്ത റെസിസ്റ്റന്‍സ്. ഇതും കടന്നു മുന്നോട്ടുപോയാല്‍ 19356-19600 പോയിന്റിലേക്ക് ഉയരാം.
നേരേ മറിച്ച് വില്‍പ്പനയിലേക്കു നീങ്ങുകയാണെങ്കില്‍ നിഫ്റ്റിക്ക് 18926- 18837 നിലവാരത്തില്‍ മികച്ച പിന്തുണ ലഭിക്കാനിടയുണ്ട്. തുടര്‍ന്നും കരടികള്‍ക്ക് മുന്‍തൂക്കം ലഭിച്ചാല്‍ സൂചിക 18660-18647 നിലവാരത്തിലേക്കും 18500-18465 നിലവാരത്തിലേക്കും നീങ്ങാം. നിഫ്റ്റി 18800 പോയിന്റിനു താഴേയ്ക്കു നീങ്ങിയാല്‍ ശക്തമായ വില്‍പ്പനതന്നെ വിപണിയിലുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ശക്തമായ പിന്തുണ പ്രതീക്ഷിക്കാവുന്നത് 18200-18000 നിലവാരത്തിലാണ്.
വെള്ളിയാഴ്ചത്തെ തിരിച്ചുവരവ് തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 43400 പോയിന്റിലും തുടര്‍ന്ന് 43800-44000 പോയിന്റിലും ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. ബാങ്ക് നിഫ്റ്റിക്ക് 42480 പോയിന്റില്‍ പിന്തുണയുണ്ട്. പിന്നെയും താഴേയ്ക്കു നീങ്ങിയില്‍ ് 42100 പോയിന്റില്‍ ശക്തമായ പിന്തുണ കിട്ടും.
ഏഷ്യന്‍ വിപണികള്‍
വെള്ളിയാഴ്ച നേരിയ തോതില്‍ മെച്ചപ്പെട്ട് ക്ലോസ് ചെയ്ത് ജാപ്പനീസ് നിക്കി ഇന്ന് ( ഒക്ടോബര്‍ 30) മുന്നൂറ്റമ്പതു പോയിന്റോളം താഴ്ന്നാണ് തുറന്നത്. ഹോങ്കോംഗ് ഹാങ്സെങ് 170 പോയിന്റും സട്രെയിററ് ടൈംസ് 20 പോയിന്റോളവും ഷാങ്ഹായ് കോമ്പോസിറ്റ് എട്ടു പോയിന്റും താഴ്ന്നാണ് ആരംഭിച്ചത്. ഓസ്ട്രേലിയന്‍ വിപണി 36 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്.
ഡൗ ,നാസ്ഡാക് , യൂറോപ്യന്‍ ഫ്യൂച്ചറുകള്‍ മെച്ചപ്പെട്ടാണ് നില്‍ക്കുന്നതെങ്കിലും ഏഷ്യന്‍ വിപണികള്‍ അതു കണക്കിലെടുക്കാതെയാണ് ആരംഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഡൗ 366 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തിരുന്നത്. നാസ്ഡാക് 47പോയിന്റ് മെച്ചപ്പെട്ടു. യൂറോപ്യന്‍ വിപണികളും വെള്ളിയാഴ്ച താഴ്ന്നാണ് ക്ലോസ് ചെയ്തിരുന്നത്. യൂറോപ്യന്‍ ഫ്യൂച്ചറുകള്‍ താഴ്ന്നാണ് നില്‍ക്കുന്നത്.
എഫ്ഐഐ വില്‍പ്പനക്കാര്‍
വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഒക്ടോബറില്‍ ഇതുവരെ 26598 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 23437 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. രണ്ടു കൂട്ടരുംകൂടി ഒരേ ദിശയില്‍ നീങ്ങിയാലേ വിപണിയില്‍ മികച്ച മുന്നേറ്റമോ കുത്തനെയുള്ള ഇറക്കമോ സംഭവിക്കുകയുള്ളു.
വിദേശ പോര്‍ട്ട്ഫോളിയെ നിക്ഷേപകര്‍ ഒക്ടോബറില്‍ 20300 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. സെപ്റ്റംബറില്‍ 14768 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് പണമാക്കിയിരുന്നു. യൂഎസ് ട്രഷറി യീല്‍ഡ് കുത്തനെ ഉയര്‍ന്നതും ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിലെ അനിശ്ചിതത്വമാണ് എഫ്പിഐകളെ വില്‍പ്പനയിലേക്ക് എത്തിച്ചത്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കുകയും സുരക്ഷിത നിക്ഷേപവുമെന്ന നയത്തിലേക്ക് അവര്‍ മാറിയിരിക്കുകയാണ്. എന്നാല്‍ അവര്‍ ഇന്ത്യന്‍ ഡെറ്റ് വിപണിയിലേക്ക് 6080 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഓഗസ്റ്റ് വരെ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ 1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.
ഫെഡ് പലിശനിരക്ക്
ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് തീരുമാനങ്ങള്‍ ബുധനാഴ്ച എത്തും. പലിശനിരക്കില്‍ മാറ്റം വരുത്താനിടയില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഫെഡറല്‍ റിസര്‍വിന്റെ കമന്റുകളായിരിക്കും വിപണി മനോഭാവത്തെ ബാധിക്കുക. ഒക്ടോബറിലെ തൊഴില്‍ കണക്കു റിപ്പോര്‍ട്ടും ഈയാഴ്ച വരുന്നുണ്ട്.
യു എസ് മൂന്നാം ക്വാര്‍ട്ടര്‍ വളര്‍ച്ച 4.9 ശതമാനമായിരിക്കുമെന്നു യുഎസ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസിന്റെ ആദ്യ അനുമാന കണക്കുകളില്‍ പറയുന്നു. ഇത് പൊതുവേയുളള വിലയിരുത്തലുകളേക്കാള്‍ വളരെ ഉയര്‍ന്നതാണ്. രണ്ടാം ക്വാര്‍ട്ടറിലെ വളര്‍ച്ച 2.1 ശതമാനമായിരുന്നു. ഉയര്‍ന്ന വളര്‍ച്ച നിരക്ക് പലിശ വര്‍ധനയിലേക്കു ഫെഡറല്‍ റിസര്‍വിനെ നയിച്ചേക്കുമെന്നു പേടി വിപണിക്കുണ്ട്.
ഇന്നു ഫലം പുറത്തുവിടുന്ന കമ്പനികള്‍
യുപിഎല്‍, ഡിഎല്‍എഫ്, ടിവിഎസ് മോട്ടോര്‍, അദാനി ഗ്രീന്‍ എനര്‍ജി, മാരികോ, പെട്രോനെറ്റ് എല്‍എന്‍ജി തുടങ്ങിയ നിരവധി പ്രമുഖ കമ്പനികള്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിടും.
എപിഎല്‍ അപ്പോളോ ട്യൂബ്സ്, ബ്ലൂ സ്റ്റാര്‍, കാസ്ട്രോള്‍ ഇന്ത്യ, ജിഎംആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, കെപിഐടി ടെക്നോളജീസ്, നിപ്പോണ്‍ ലൈഫ്, രാംകോ സിസ്റ്റംസ്, സ്പന്ദന സ്ഫൂട്ടി ഫിനാന്‍ഷ്യല്‍, സ്പെഷ്യാലിറ്റി റെസ്റ്റോറന്റുകള്‍, സുപ്രിം റെസ്റ്റോറന്റുകള്‍, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ തുടങ്ങിയ നൂറോളം കമ്പനികളാണ് ഫലവുമായി എത്തുന്നത്.
ഓഹരികള്‍ വാര്‍ത്തകളില്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്: വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനി്പപിച്ചശേഷം ഫലം പുറത്തുവിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് സെപ്റ്റംബര്‍ പാദത്തില്‍ സംയോജിത ലാഭം 29.7 ശതമാനം വളര്‍ച്ചയോടെ 19,878 കോടി രൂപയിലെത്തി. മൊത്ത വരുമാനം 1.2 ശതമാനം ഉയര്‍ന്ന് 2,55,996 കോടി രൂപയിലെത്തി. ഉപകമ്പനികളായ ജിയോ, റിലയന്‍സ് റീട്ടെയില്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചയുടെ പുതിയൊരു പന്ഥാവിലേക്ക് കടന്നിരിക്കുകയാണ്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: സെപ്തംബര്‍ പാദത്തില്‍ അറ്റാദായം 90 ശതമാനം വളര്‍ച്ചയോടെ 3,511 കോടി രൂപയായി. അറ്റ പലിശ വരുമാനം 10 ശതമാനം വര്‍ധിച്ച് 9,126 കോടി രൂപയായി.
എസ്ബിഐ കാര്‍ഡ്: ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ എസ്ബിഐ കാര്‍ഡ് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ അറ്റാദായത്തില്‍ 15 ശതമാനവും വരുമാനത്തില്‍ 24 ശതമാനവും വളര്‍ച്ച നേടി. ഇവ യഥാക്രമം 603 കോടി രൂപയും 4,087.4 കോടി രൂപയുമാണ്.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍: പൊതുമേഖല ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി സെപ്റ്റംബര്‍ പാദത്തില്‍ 8,501.2 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 304.2 കോടി രൂപയായിരുന്നു. എന്നാല്‍ വരുമാനം 10.3 ശതമാനം ഇടിഞ്ഞ് 1.02 ലക്ഷം കോടി രൂപയായി.
എണ്ണവിലയില്‍ നേരിയ ഇടിവ്
ഒക്ടോബര്‍ 30-ന് രാവിലെയുള്ള വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 0.76 ശതമാനം കുറഞ്ഞ് 89.79 ഡോളറിലാണ്. ഡബ്ള്യുടിഐ ക്രൂഡ് 0.76 ശതമാനം കുറഞ്ഞ 84.89 രൂപയിലുമാണ്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവും സൗദി, റഷ്യ ഉത്പാദന വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് പോകുവാന്‍ മടിക്കുകയാണ്.
ഓയില്‍ കടത്തുകൂലിയല്‍ 50 ശതമാനത്തിലേറെ വര്‍ധനയുണ്ടായതും റിഫൈനറി മാര്‍ജിന്‍ കുറഞ്ഞതും മൂലം കമ്പനികള്‍ എണ്ണ വാങ്ങല്‍ പൊതുവേ കുറച്ചത് ക്രൂഡോയില്‍ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇറാനെതിേര ഉപരോധം ശക്തിപ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതും എണ്ണവിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. യുഎസ് ഉള്‍പ്പെട പാശ്ചാത്യ രാജ്യങ്ങളില്‍ ഡ്രൈവിംഗ് സീസണ്‍ കഴിയുന്നതും എണ്ണ ഡിമാണ്ട് കുറയ്ക്കുന്നു.ക്രൂഡോയില്‍ ഡെലിവറി എടുക്കുന്നത് കുറഞ്ഞത് ഫ്യൂച്ചര്‍ വിലയേയും ബാധിച്ചിട്ടുണ്ട്.
ഡോളറും സ്വര്‍ണവും
ലോകത്തിന്റെ കറന്‍സിയായി കരുതുന്ന ഡോളര്‍ ശക്തിയായിതന്നെ തുടരുന്നു. ഒരു ഡോളറിന് ഇന്ന് 83.28 രൂപ നല്‍കണം. തലേദിവസമത് 83.24 രൂപയായിരുന്നു. മിക്ക കറന്‍സികളും ഡോളറിനെതിരേ ദുര്‍ബലമായാണ് നില്‍ക്കുന്നത്.പത്തുവര്‍ഷ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് നേരിയ തോതില്‍ മെച്ചപ്പെട്ട് 4.871 ശതമാനത്തിലാണ് നില്‍ക്കുന്നത്.
സ്വര്‍ണം ഔണ്‍സിന് 2000 ഡഡോളറിനു മുകളില്‍ തുടരുകയാണ്. ഇസ്രയേല്‍- ഹമാസ് യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വവും ആശങ്കയുമാണ് സ്വര്‍ണത്തിനു കരുത്താകുന്നത്. എങ്കിലും 2020 ഓഗസ്റ്റിലെ2074.88 ഡോളറിനേക്കാള്‍ താഴെയാണ് സ്വര്‍ണത്തിന്റെ നില.