ഫെഡ് പലിശ കുറച്ചു, ആഗോള വിപണികളിൽ ആവേശം, ആഭ്യന്തര സൂചികകൾ മുന്നേറിയേക്കും

  • ഇന്ത്യൻ വിപണി ഇന്ന് ഉയർന്ന് തുറക്കാൻ സാധ്യത
  • യു എസ്, ഏഷ്യൻ വിപണികളിൽ പുത്തൻ ഉണർവ്വ്.
  • എസ്ബിഐ, എൽഐസി, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, എംആർഎഫ്, ഒല ഇലക്ട്രിക്, അശോക് ലെയ്‌ലാൻഡ് എന്നിവ രണ്ടാം പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

Update: 2024-11-08 01:34 GMT

ഫെഡറൽ റിസർവ് പ്രധാന പലിശ നിരക്ക് വെട്ടികുറച്ചത് ആവേശത്തെടെയാണ് വിപണികൾ സ്വീകരിച്ചത്.യു എസ്, ഏഷ്യൻ വിപണികളിൽ പുത്തൻ ഉണർവ്വ്. ഇന്ത്യൻ വിപണിക്കും പ്രതീക്ഷ.  

ഗിഫ്റ്റ് നിഫ്റ്റി 8 പോയിൻറ് അഥവാ 0.02 ശതമാനം ഉയർന്ന് 24,286.50 ൽ വ്യാപാരം നടത്തുന്നു. ഇത് ഇന്ത്യൻ വിപണിയുടെ പോസിറ്റീവ് ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

ഫെഡറൽ റിസർവ് പ്രധാന പലിശ നിരക്ക് ഏകദേശം 4.6% ആയി കുറച്ചു. പണപ്പെരുപ്പത്തെ ചെറുക്കാൻ ഫെഡറൽ ഒരു വർഷത്തിലേറെയായി അതിൻറെ നിരക്ക് ഉയർന്ന നിലയിൽ നിലനിർത്തിയിരുന്നു. വാർഷിക പണപ്പെരുപ്പം 2022-ൻറെ മധ്യത്തിൽ 9.1% ഉയർന്നതിൽ നിന്ന് സെപ്റ്റംബറിൽ മൂന്നര വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.4% ആയി കുറഞ്ഞു.

ഇന്ത്യൻ ഓഹരി വിപണിയുടെ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ താഴ്ന്ന് അവസാനിച്ചു. നിഫ്റ്റി 50 സൂചിക 1.16 ശതമാനം താഴ്ന്ന് 24,199.35 പോയിൻറിൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ചത്തെ മാർക്കറ്റ് സെഷനുശേഷം ബിഎസ്ഇ സെൻസെക്സ് സൂചിക 1.04 ശതമാനം ഇടിഞ്ഞ് 79,541.79 പോയിൻറിൽ ക്ലോസ് ചെയ്തു,

വരാനിരിക്കുന്ന സെഷനുകളിൽ, നിഫ്റ്റി 24,000 ലും തുടർന്ന് 23,800 ലും പിന്തുണ എടുത്തേക്കാം. എങ്കിലും, ഉയർച്ചയിൽ, 24,500 ഒരു പ്രധാന തടസ്സമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സൂചിക 23,800-24,500 പരിധിയിൽ വ്യാപാരം നടത്തുമെന്ന് ഇത് സൂചിപ്പിക്കുന്നതായി വിപണി വിദഗ്ധർ പറയുന്നു.

എസ്ബിഐ, എൽഐസി, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, എംആർഎഫ്, വേദാന്ത, ഒല ഇലക്ട്രിക്, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നതിനാൽ ഇന്ന് ഈ ഓഹരികളിൽ വിപണി ശ്രദ്ധ കേന്ദ്രീകരിക്കും.

യുഎസ് വിപണി

ഫെഡറൽ റിസർവ് പലിശനിരക്കിൽ 25 ബേസിസ് പോയിൻറുകൾ (ബിപിഎസ്) വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വ്യാഴാഴ്ച യുഎസ് ഓഹരികൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 43,729.34 എന്ന നിലയിലും എസ് ആൻ്റ് പി  44.06 പോയിൻ്റ് അഥവാ 0.74 ശതമാനം ഉയർന്ന് 5,973.10 എന്ന നിലയിലും ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 285.99 പോയിൻറ് അഥവാ 1.51 ശതമാനം ഉയർന്ന് 19,269.46 ൽ അവസാനിച്ചു.

വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ഓഹരികൾ 11.81 ശതമാനം ഉയർന്നപ്പോൾ ജെപി മോർഗൻ ഓഹരി വില 4.32 ശതമാനവും ഗോൾഡ്മാൻ സാക്‌സ് ഓഹരികൾ 2.32 ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ ഓഹരികൾ കുതിച്ചുയർന്നു.ജപ്പാനിലെ നിക്കി  0.74% ഉയർന്നപ്പോൾ ടോപിക്‌സ് 0.49% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി ഏകദേശം 1% ഉം കോസ്‌ഡാക്ക് 1.71% ഉം ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാംഗ് സെംഗ് സൂചിക ഫ്യൂച്ചറുകൾ ശക്തമായ ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

പ്രതിരോധവും പിൻതുണയും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,418, 24,494, 24,618

പിന്തുണ: 24,170, 24,094, 23,970

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,254, 52,402, 52,640

പിന്തുണ: 51,777, 51,629, 51,390

പുട്ട്-കോൾ അനുപാതം

വിപണിയുടെ പ്രവണത സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.97 ലെവലിൽ നിന്ന് നവംബർ 7 ന് 0.9 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 0.49 ശതമാനം ഉയർന്ന് 14.94 ആയി.

ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, പവർ ഫിനാൻസ് കോർപ്പറേഷൻ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വേദാന്ത, ഓല ഇലക്ട്രിക് മൊബിലിറ്റി, അശോക് ലെയ്‌ലാൻഡ്, ആരതി ഇൻഡസ്ട്രീസ്, ബജാജ് ഹിന്ദുസ്ഥാൻ ഷുഗർ, ഡ്രീംഫോക്സ് സർവീസസ്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഫൈൻ ഓർഗാനിക് ഇൻഡസ്ട്രീസ്, ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്, ഫോർട്ടിസ് ഹെൽത്ത്‌കെയർ, ഇന്ത്യ സിമൻറ്‌സ്, ലാറ്റൻറ് വ്യൂ അനലിറ്റിക്‌സ്, മെട്രോപോളിസ് ഹെൽത്ത്‌കെയർ, എംആർഎഫ്, ഇൻഫോ എഡ്ജ്, പ്രീമിയർ എനർജീസ്, സംഹി ഹോട്ടൽസ്, ട്രാക്ക്എൻ ടെക്‌നോളജീസ്, വേൾപൂൾ ഓഫ് ഇന്ത്യ എന്നിവ.

നാളെ (നവംബർ 9) ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

ഏഷ്യൻ പെയിൻറ്‌സ്, ഡിവിസ് ലാബ്‌സ്, അരബിന്ദോ ഫാർമ, അതുൽ ഓട്ടോ, ഡാറ്റ പാറ്റേൺസ്, ഡോംസ് ഇൻഡസ്ട്രീസ്, ഹെൽത്ത് കെയർ ഗ്ലോബൽ എൻറർപ്രൈസസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, രത്‌നവീർ പ്രിസിഷൻ എഞ്ചിനീയറിംഗ്, ടിവിഎസ് ഇലക്ട്രോണിക്‌സ്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, സിം ലബോറട്ടറികൾ എന്നിവ.

വിദേശ സ്ഥാപക നിക്ഷേപകർ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ബുധനാഴ്ച 4,889 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 1787 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

ദുർബലമായ ആഭ്യന്തര ഓഹരികളും വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നതും വിപണി വികാരത്തെ ബാധിച്ചതിനാൽ വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 84.32 എന്ന പുതിയ റിക്കോഡ് താഴ്ചയിലെത്തി.

സ്വർണ്ണ വില

വെള്ളിയാഴ്ച സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.1% ഉയർന്ന് 2,708.89 ഡോളറിലെത്തി.  യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് 2,716.4 ഡോളറിലെത്തി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

കൊച്ചിൻ ഷിപ്പ്‌യാർഡ്

രണ്ടാം പാദത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 189 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1143 കോടി രൂപയാണ്.

എൻഎച്ച്പിസി

2024 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എൻഎച്ച്പിസി ലിമിറ്റഡിൻറെ ഏകീകൃത അറ്റാദായത്തിൽ 41% ഇടിവ് രേഖപ്പെടുത്തി. ഇത് 909 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ പാദത്തിൽ ഇത് 1546 കോടി രൂപയായിരുന്നു.

എബി ഫാഷൻ

സെപ്തംബർ പാദത്തിൽ എബി ഫാഷൻ 215 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3,644 കോടി രൂപയാണ്.

കമ്മിൻസ് ഇന്ത്യ

2024 ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്മിൻസ് ഇന്ത്യ 451 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഇതേ കാലയളവിലെ വരുമാനം 2,493 കോടി രൂപയായിരുന്നു.

സെയിൽ

2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സെയിൽ 897 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24,675 കോടി രൂപയായി.

ആർ.വി.എൻ.എൽ

സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) 2024 സെപ്തംബർ പാദത്തിൽ അറ്റാദായം 27% ഇടിഞ്ഞ് 394 കോടി രൂപയായി.

ഇന്ത്യൻ ഹോട്ടൽസ്

സെപ്തംബർ പാദത്തിൽ ഇന്ത്യൻ ഹോട്ടൽസ് 554 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1826 കോടി രൂപയാണ്.

ആസ്ട്രൽ

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ആസ്ട്രൽ 109 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1370 കോടി രൂപയായി.

Tags:    

Similar News