ചാഞ്ചാട്ടത്തിൽ വിപണി; ചുവപ്പണിഞ്ഞ് ബാങ്കിങ് ഓഹരികൾ

  • ഏഷ്യൻ വിപണികളിലെ ഇടിവും സൂചികകളെ ബാധിച്ചു
  • നിഫ്റ്റി ഐടി സൂചിക ആറ് ദിവസത്തെ കുതിപ്പിന് ശേഷം 0.4 ശതമാനം ഇടിഞ്ഞു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 83.95ൽ എത്തി

Update: 2024-09-03 05:55 GMT

റെക്കോർഡ് റാലിക്ക് ശേഷം ലാഭമെടുപ്പ് ഉയർന്നതിനെത്തുടർന്ന് ആഭ്യന്തര സൂചികകൾ ഇടിഞ്ഞു. ബാങ്കിംഗ്, ഐടി ഓഹരികൾ സൂചികകൾക്ക് കരുത്തേകി. ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത് കെയർ ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഐടി സൂചിക ആറ് ദിവസത്തെ കുതിപ്പിന് ശേഷം 0.4 ശതമാനം ഇടിഞ്ഞു. ഏഷ്യൻ വിപണികളിലെ ഇടിവും സൂചികകളെ ബാധിച്ചു. 

സെൻസെക്‌സ് 78.28 പോയിൻ്റ് ഇടിഞ്ഞ് 82,481.56 ലെത്തി. നിഫ്റ്റി 23.6 പോയിൻ്റ് താഴ്ന്ന് 25,255.10 ലെത്തി.

സെൻസെക്സിൽ സ്ഥാപനങ്ങളിൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടൈറ്റൻ ഓഹരികൾ ഇടിഞ്ഞു. ഐടിസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.5 ശതമാനം ഉയർന്നു. മുൻ സെഷനിൽ 5 ശതമാനം ഉയർന്ന ഇന്ത്യ വിക്സ് 0.4 ശതമാനം കുറഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 1,735.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം കുറഞ്ഞ് ബാരലിന് 77.21 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2524 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 83.95ൽ എത്തി.

Tags:    

Similar News