ഓഹരിക്ക് 11 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് വേദാന്ത

  • റെക്കോർഡ് തീയതി ഡിസംബർ 27
  • 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 1100 ശതമാനം ലാഭവിഹിതം
  • അടിസ്ഥാന ബിസിനസിൽ നിക്ഷേപകരുടെ വിശ്വാസം
;

Update: 2023-12-18 14:30 GMT
Vedanta announces dividend of Rs 11 per share
  • whatsapp icon

ഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഒരു ഇക്വിറ്റി ഷെയറിന് 11 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം ബോർഡ് അംഗീകരിച്ചതായി വേദാന്ത അറിയിച്ചു. 4,089 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്.

ഡിവിഡന്റ് കണക്കാക്കുന്നതിനുള്ള റെക്കോർഡ് തീയതി ഡിസംബർ 27 ആണെന്ന് കമ്പനി ബി‌എസ്‌ഇക്ക് നൽകിയ ഒരു ഫയലിംഗിൽ പറഞ്ഞു.

“കമ്പനിയുടെ ഡയറക്ടർ ബോർഡ്, ഇന്ന് ചേർന്ന യോഗത്തിൽ... അതായത് 2023-24 സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഷെയറിന് 11 രൂപ, അതായത് 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 1100 ശതമാനം എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചു. മൊത്തം 4,089 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്നത്," ഫയലിംഗിൽ പറയുന്നു.

വേദാന്ത ഗ്രൂപ്പിന്റെ യുകെ ആസ്ഥാനമായ മാതൃ കമ്പനിയായ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ്, 2024-ലും 2025-ലും കാലാവധി പൂർത്തിയാകുന്ന 3.2 ബില്യൺ യുഎസ് ഡോളറിന്റെ ഒരു ഭാഗം റീഫിനാൻസ്/തിരിച്ചടയ്ക്കുന്നതിനായി സ്വകാര്യ ക്രെഡിറ്റ് ലെൻഡർമാരിൽ നിന്ന് 1.25 ബില്യൺ യുഎസ് ഡോളർ വായ്‌പ നേടിയതായി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എങ്കിലും, കമ്പനിയുടെ റേറ്റിംഗുകൾ എസ് ആന്റ് പി ഗ്ലോബൽ തരംതാഴ്ത്തുകയുണ്ടായി.

ധനസമാഹരണം "ദീർഘകാല സുസ്ഥിര മൂലധന ഘടന സൃഷ്ടിക്കാൻ" സഹായിക്കുമെന്നും ആഗോള മൂലധന വിപണിയിലേക്ക് പ്രവേശിക്കാനുള്ള അതിന്റെ തുടർച്ചയായ കഴിവും അടിസ്ഥാന ബിസിനസിൽ നിക്ഷേപകരുടെ വിശ്വാസവും പ്രകടമാക്കുമെന്നും," വേദാന്ത റിസോഴ്‌സസ് പറഞ്ഞു.

Tags:    

Similar News