ശക്തമായ പാദഫലത്തിന്റെ പിന്തുണയില്‍ കുതിച്ച് ടാറ്റയുടെ ട്രെന്റ് ഓഹരി

  • ജനുവരി-മാര്‍ച്ച് മാസത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 51 ശതമാനം വളര്‍ച്ചയോടെ 3298 കോടി രൂപയിലെത്തി
  • സുദിയോ, വെസ്റ്റ്‌സൈഡ് ബ്രാന്‍ഡുകളുടെ ഉടമയാണ് ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയായ ട്രെന്റ്
  • കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ട്രെന്റ് നല്‍കിയ റിട്ടേണ്‍ 500 ശതമാനമാണ്

Update: 2024-04-30 10:38 GMT

ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ട്രെന്റ് ഓഹരി എട്ട് ശതമാനത്തോളം മുന്നേറി റെക്കോര്‍ഡ് നിലയിലെത്തി.

എന്‍എസ്ഇയില്‍ 4,670 രൂപ വരെയെത്തി. ജനുവരി-മാര്‍ച്ച് പാദത്തിലെ മികച്ച പെര്‍ഫോമന്‍സാണ് ഓഹരി മുന്നേറ്റത്തിനു കാരണമായത്.

ജനുവരി-മാര്‍ച്ച് മാസത്തില്‍ 654.28 കോടി രൂപ ലാഭം കൈവരിച്ചു. 105.13 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ ലാഭം. അഞ്ച് മടങ്ങ് ലാഭം ഇപ്രാവിശ്യം കൈവരിച്ചു. 543.35 കോടി രൂപ പ്രത്യേക ഇനത്തില്‍ വരുമാനം ലഭിച്ചതാണ് ലാഭം അഞ്ച് മടങ്ങായി വര്‍ധിക്കാന്‍ കാരണമായത്.

ജനുവരി-മാര്‍ച്ച് മാസത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 51 ശതമാനം വളര്‍ച്ചയോടെ 3298 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2183 കോടി രൂപയായിരുന്നു.

സുദിയോ, വെസ്റ്റ്‌സൈഡ് ബ്രാന്‍ഡുകളുടെ ഉടമയാണ് ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയായ ട്രെന്റ്. കഴിഞ്ഞ മാസം ട്രെന്റ് ഓഹരി നല്‍കിയ റിട്ടേണ്‍ 15.02 ശതമാനമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയ റിട്ടേണ്‍ 500 ശതമാനവുമാണ്.

Tags:    

Similar News