ഗ്രീൻ ഹൈഡ്രജൻ; ഓയിൽ ഇന്ത്യയുമായി കൈകോർക്കും ഈ കേരള കമ്പനി

  • ഗ്രീൻ ഹൈഡ്രജൻ്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായാണ് പുതിയ കരാർ
  • കഴിഞ്ഞ ഒരു ആഴ്‌ചയിൽ ഫാക്ട് ഓഹരികൾ രണ്ടു ശതമാനത്തിലധികം ഉയർന്നു
  • നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ 60% നേട്ടമുണ്ടാക്കി

Update: 2024-02-23 07:13 GMT

ഗ്രീൻ ഹൈഡ്രജൻ്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഓയിൽ ഇന്ത്യ ലിമിറ്റഡ് (ഒഐഎൽ) ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡുമായി (ഫാക്ട്) ചേർന്ന് പ്രവർത്തിക്കും. ഓയിൽ ഇന്ത്യ ജനറൽ മാനേജർ (ബിസിനസ് ഡെവലപ്‌മെൻ്റ്) സന്തനു കുമാർ സൈകിയ, ഫാക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ (പ്രൊഡക്ഷൻ കോ-ഓർഡിനേഷൻ) ആർ.മണിക്കുട്ടൻ എന്നിവർ ചേർന്നാണ് ധാരണാപാത്രത്തിൽ ഒപ്പുവെച്ചത്. ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ തുടങ്ങിയ ഗ്രീൻ ഹൈഡ്രജൻ്റെ ഡൊമൈനിലെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനാണ് പുതിയ കരാർ.

ഇരു കമ്പനികളും കാർബൺ ഡൈ ഓക്‌സൈഡ് വേർതിരിക്കൽ പോലുള്ള ഡീകാർബണൈസിംഗ് സംരംഭങ്ങളിൽ സഹകരിക്കും. കൂടാതെ ഡീകാർബണൈസേഷൻ, ശുദ്ധമായ ഊർജ്ജ സംക്രമണം, ഹരിത ഇന്ധനങ്ങൾ, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം തുടങ്ങയവയുടെ പുതിയ സാധ്യതകൾ കണ്ടെത്താൻ ഇത് സഹായകമാവുമെന്ന് ഓയിൽ ഇന്ത്യ വ്യക്തമാകുന്നത്.

നിലവിൽ ഫാക്ട് ഓഹരികൾ 3.39 ശതമാനം താഴ്ന്ന് 800.15 രൂപയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ഒരു ആഴ്‌ചയിൽ ഫാക്ട് ഓഹരികൾ രണ്ടു ശതമാനത്തിലധികം ഉയർന്നു. FTSE ഓൾ-വേൾഡ് ഇൻഡക്‌സിൻ്റെ ഏറ്റവും പുതിയ പട്ടികയിൽ ഫാക്ട് ഓഹരികൾ ഇടം പിടിച്ചിട്ടുണ്ട്. ആഗോള സൂചിക ദാതാവായ FTSE, ഫെബ്രുവരി 16 നാണ് ഓൾ-വേൾഡ് ഇൻഡക്സ് പട്ടികയിലേക്ക് പുതിയ ഉൾപ്പെടുത്തലുകൾ പ്രഖ്യാപിച്ചത്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഫാക്ട് ഓഹരികൾ മികച്ച മുന്നേറ്റമല്ല കാഴ്ച്ചവെച്ചത്. എന്നാൽ കഴിഞ്ഞ 12 മാസങ്ങളിൽ ഓഹരികൾ ഉയർന്നത് മൂന്നിരട്ടിയിലധികമാണ്, 236 ശതമാനത്തോളം നേട്ടമുണ്ടാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഓഹരികൾ ഉയർന്നത് 900 ശതമാനത്തിലധികമാണ്. ഫാക്ടിന്റെ 90 ശതമാനം ഓഹരി പങ്കാളിത്തവും കേന്ദ്ര സർക്കാരിന്റെ കൈവശമാണ്. ഓഹരികളുടെ 52 ആർച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്നത് 192 രൂപയുമാണ്.

ഓയിൽ ഇന്ത്യ ലിമിറ്റഡ് ഓഹരികൾ നിലവിൽ ഒരു ശതമാനം താഴ്ന്ന് 592.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയിൽ ഐഒഎൽ ഓഹരികൾ ഉയർന്നത് നാല് ശതമാനത്തോളമാണ്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ 60 ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 630 രൂപയും താഴ്ന്നത് 238.45 രൂപയുമാണ്. 

Tags:    

Similar News