വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( മേയ് 29)

Update: 2024-05-29 02:09 GMT

ഇന്ത്യന്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനു ശക്തി കൂടുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പു ഫലം അടുക്കുന്തോറും വിപണിലെ സന്നിഗ്ദാവസ്ഥയ്ക്കു കനമേറുന്നതാണ് പ്രശ്‌നം. ഇക്കഴിഞ്ഞ വാരത്തില്‍ റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയ നിഫ്റ്റി സൂചിക (23110.80 പോയിന്റ്) തുടര്‍ച്ചയായ മൂന്നാം ദിവസമാണ് താഴ്ന്നു ക്ലോസ് ചെയ്യുന്നത്. തകര്‍ച്ച എന്നതിനേക്കാള്‍ കണ്‍സോളിഡേഷനായിട്ട് ഇതിനെ കണ്ടാല്‍ മതി.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ (മേയ് 28) 44.30 പോയിന്റ് കുറഞ്ഞ് 22888.15 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേ ദിവസത്തെ ക്ലോസിംഗ് 22932.45 പോയിന്റായിരുന്നു. ഇന്നലെ ബാങ്ക് നിഫ്റ്റി, ഐടി നിഫ്റ്റി, ഓട്ടോ തുടങ്ങി മിക്ക സെക്ടര്‍ സൂചികകളും നെഗറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

ഇന്നലെ 220.05 പോയിന്റ് കുറഞ്ഞുവെങ്കിലും സെന്‍സെക്‌സ് 75000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെത്തെ ക്ലോസിംഗ് 75170.45 പോയിന്റാണ്. സെന്‍സെക്‌സിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 76009.68 പോയിന്റാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ചയില്‍നിന്നു രണ്ടാം ദിവസും പുതിയ താഴ്ചകള്‍ കാണിച്ചെന്നു മാത്രമല്ല, താഴ്ചയില്‍ ക്ലോസ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. രണ്ടു ദിവസമായി പ്രതിദിന ഉയര്‍ച്ചയുടെ ലെവല്‍ തലേദിവസത്തേക്കാള്‍ കുറഞ്ഞുവരികയാണ്. പ്രതിദിന താഴ്ചയുടെ ലവല്‍ തലേദിവസത്തേക്കാള്‍ കൂടുതല്‍ താഴ്ചയിലേക്കു നീങ്ങുകയും താഴ്ചയും ക്ലോസ് ചെയ്യുകയുമാണ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് 23000 പോയിന്റിനു താഴെ ക്ലോസ് ചെയ്യുന്നത്. രണ്ടു തവണ 23000 പോയിന്റിനു മുകളില്‍ എത്തുവാന്‍ കഴിഞ്ഞുവെങ്കിലും അതിനു മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ വിപണി 22750-22800 പോയിന്റ് റേഞ്ചില്‍ ആദ്യ പിന്തുണ ലഭിച്ചേക്കും. പ്രതിമാസ ക്ലോസിംഗ് ആയതിനാല്‍ മേയ് 30വരെ ഈ റേഞ്ചില്‍ വ്യാപാരം ചെയ്യാനാണ് സാധ്യത. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 22600 പോയിന്റിന് ചുറ്റളവില്‍ നിഫ്റ്റി സപ്പോര്‍ട്ട് നേടും.

കഴിഞ്ഞ ദിവസം സൂചിപ്പിച്ചതുപോലെ 23150 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആയി മാറുകയാണ്. തുടര്‍ന്ന് 23500 പോയിന്റിലും 23700-23800 പോയിന്റ് തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

.നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണില്‍ കോണ്‍സോളിഡേറ്റ് ചെയ്യുകയാണ്. ഇന്നലെ ആര്‍എസ്‌ഐ 64.53 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് വിപണിയുടെ മനോഭാവം.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായ മൂന്നു ദിവസത്തെ മുന്നേറ്റത്തിനുശേഷം ( ഏതാണ്ട് 1500 പോയിന്റ്) ബാങ്ക് നിഫ്റ്റി ഇന്നലെ 139.65 പോയിന്റെ നഷ്ടത്തോടെ 49142.15 പോയിന്റില്‍ ക്ലോസ് ചെയ്തു. പ്രോഫിറ്റ് ബുക്കിംഗ് ആണ് മുഖ്യകാരണം. ഇന്നലെ നേരിയ പോയിന്റ് താഴ ്ച കാണിച്ചുെൈവങ്കിലും ബാങ്ക് നിഫ്റ്റിയുടെ മനോഭാവം ഇപ്പോഴും ബുള്ളീഷ് ആണ്. ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 61.37 ആണ്.

അമ്പതിനായിരം പോയിന്റിലേക്കുള്ള ബാങ്ക് നിഫ്റ്റിയുടെ യാത്രയിലെ ശക്തമായ റെസിസ്റ്റന്‍സ് കഴിഞ്ഞ ദിവസത്തെ 49688 പോയിന്റാണ്. ഇന്ന് രാവിലെ മെച്ചപ്പെടുകയാണെങ്കില്‍ തൊട്ടടുത്ത റെസിസ്റ്റന്‍സ് 49511 പോയിന്റുമാണ്.

താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 49000 പോയിന്റിലും തടുര്‍ന്ന് 48600-48700 തലത്തിലും പിന്തുണ കിട്ടും.

ഏപ്രില്‍ 30-ന് എത്തിയ 49974.75 പോയിന്റ്ാണ് ബാങ്ക് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഉയര്‍ന്ന ക്ലോസിംഗ് 49424.05 പോയിന്റും.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി 38 പോയിന്റ് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ വിപണി താഴ്ചയില്‍ ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

ഇന്ത്യ വിക്‌സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് മേയ് 28-ന് -ന് 24.2 ലെത്തി. തലേ വ്യാപാരദിനത്തിലിത് 23.19 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. കഴിഞ്ഞ വാരത്തില്‍ ഇന്ത്യ വിക്‌സ് റേഞ്ച് ബൗണ്ടായി നീങ്ങുകയായിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 28-ന് വീണ്ടും താഴ്ന്ന് 0.94 ആയി. തലേ ദിവസമിത് 1.02 ആയിരുന്നു. എങ്കിലും വിപണി ഇപ്പോഴും ബുള്ളീഷ് മൂഡില്‍ത്തന്നെയാണ് നില്‍ക്കുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

മെമ്മോറിയല്‍ ഡേ പ്രമാണിച്ചുള്ള അവധിക്കുശേഷം തുറന്ന ഡൗ ജോണ്‍സ് ഇന്നലെ കുത്തനെയിടിഞ്ഞു 38000 പോയിന്റിനു താഴെയെത്തി. ഇന്നലെ 216.73 പോയന്റ് നഷ്ടത്തോടെ 388352.86 പോയിന്റിലാണ് ഡൗ ക്ലോസ് ചെയ്തത്. മേയ് 17-ന് 40077 പോയിന്റ് വരെ ഡൗ എത്തിയിരുന്നു. പത്തുവര്‍ഷം ട്രഷറി യീല്‍ഡ് കുത്തനെ ഉയര്‍ന്നതും രണ്ട്, അഞ്ച് ബോണ്ട് ഇഷ്യുവനു ലഭിച്ച മോശം പ്രതികരണവുമാണ് ഇന്നലെ ഡൗ ജോണ്‍സില്‍ പ്രതിഫലിച്ചത്.കൂടാതെ വ്യാഴാഴ്ച യുഎസ് ജിഡിപി എത്തും. ഏപ്രില്‍ കണക്കിക്കിയിരുന്നതിനേക്കാള്‍ കുറവായിരിക്കും വളര്‍ച്ചയെന്ന വിലയിരുത്തലും വിപണിക്കു ക്ഷീണമായി. എസ് ആന്‍ഡ് പി 500 കാര്യമായ വ്യത്യാസമില്ലാതെ ( 1.3 പോയിന്റ്) 5306.04 പോയിന്റില്‍ ക്ലോസ് ചെയ്തു.

കുതിച്ചുയര്‍ന്ന എന്‍വിഡിയയുടെ ബലത്തില്‍ നാസ്ഡാക് കോംപോസിറ്റ് സൂചിക ചരിത്രത്തിലാദ്യമായി പതിനേഴായിരം പോയിന്റിനു മുകളിലെത്തി. ഇന്നലെ 99.09 പോയിന്റ് ഉയര്‍ന്ന് മെച്ചത്തോടെ നാസ്ഡാക് 17019.88 പോയിന്റില്‍ റിക്കാര്‍ഡ് ക്ലോസിംഗ് നടത്തി. എന്‍വിഡിയ ഓഹരികള്‍ 7.13 ശതമാനം മെച്ചത്തോടെ 1140.59 ഡോളറിലെത്തി. അഞ്ചു ദിവസംകൊണ്ട് 205 ഡോളറിന്റെ ഉയര്‍ച്ചയാണ് ഈ ഓഹരി നേടിയത്.

യൂറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ നെഗറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇവയുടെ ഫ്യൂച്ചേഴ്‌സും താഴ്ന്നു നില്‍ക്കുകയാണ്. എഫ്ടിഎസ് ഇ യുകെ 63.4 പോയിന്റും സിഎസി ഫ്രാന്‍സ് 75 പോയിന്റും ഡാക്‌സ് ജര്‍മനി 97 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 102 പോയിന്റും താഴ്ന്നാണഅ ക്ലോസ് ചെയ്തത്.

അതേസമയംതന്നെ ഡൗ ഫ്യൂച്ചേഴ്‌സ് 83 പോയിന്റും നാസ്ഡാക് ഫ്യൂച്ചേഴ്‌സ് 30.3 പോയിന്റും എ്‌സ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് 9.4 പോയിന്റും താഴ്ന്നാണ് നില്‍ക്കുന്നത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

ഇന്നു രാവിലെ പോസീറ്റീവ് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 57 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. കൊറിയന്‍ കോസ്പി 23 പോയിന്റും താഴ്ന്നാണ്. നിക്കി ഫ്യൂച്ചേഴ്‌സും താഴന്നാണ് നില്‍ക്കുന്നത്.

ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് കാര്യമായ വ്യത്യാസമില്ലാതെ ഓപ്പണ്‍ ചെയ്തപ്പോള്‍ ഹോങ്കോംഗ് ഹാംഗ്‌സെംഗ് 156 പോയിന്റു താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ നേരിയ തോതില്‍ വങ്ങള്‍ നടത്തിയപ്പോള്‍ ( നെറ്റ് വാങ്ങല്‍ 65.57 കോടി രൂപ) ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ വന്‍ വാങ്ങലാണ് നടത്തിയത. അവരുടെ ഇന്നലെത്തെ നെറ്റ് വാങ്ങല്‍ 3231.67 കോടി രൂപയുടേതായിരുന്നു. ഇതോടെ ഡിഐഐയുടെ നെറ്റ് വാങ്ങല്‍ മേയില്‍ ഇതുവരെ 44952.16 കോടി രൂപയായി.

അതേസമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളും വിദേശനിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ തങ്ങളുടെ നിക്ഷേപശേഖരം നാലാം ക്വാര്‍ട്ടര്‍ ഫലത്തിന്റേയും കമ്പനികളുടെ ഗൈഡന്‍സിന്റേയും വെളിച്ചത്തില്‍ അഴിച്ചു പണിയുകയാണ്. നെറ്റ് വാങ്ങലും വില്‍ക്കലും കുറവാണെങ്കിലും അവരുടെ പ്രതിദിന വില്‍ക്കല്‍ വാങ്ങലുകള്‍ മിക്ക ദിവസങ്ങളിലും പതിനയ്യായിരം കോടി രൂപയോളം വീതമാണ്.

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

ഇമാമി, എഫ്ഡിസി, കമിന്‍സ് ഇന്ത്യ, 3ഐ ഇന്‍ഫോടെക്, ആല്‍കെം ലാബ്, ബാറ്റ ഇന്ത്യ, അറ്റ്‌ലസ് സൈക്കിള്‍, ദീപക് ഫെര്‍ട്ട്, ഹെറിറ്റേജ് ഫുഡ്‌സ്, ഇപ്കാ ലാബ്, അയോണ്‍ എക്‌സ്‌ചേഞ്ച്, ജൂബിലന്റ് ഫാര്‍മോവ, കെഎന്‍ആര്‍ കണ്‍സട്രക്്ഷന്‍, ലെമണ്‍ ട്രീസ്,കൊഹിനൂര്‍ ഫുഡ്‌സ്, എംഎം ഫോര്‍ജിംഗ്‌സ്,മുഞ്ചല്‍ ഷോവ, ഒറിയന്റ് പേപ്പര്‍, ആര്‍എച്ച്‌ഐ മഗ്നീഷ്യ ഇ്ന്ത്യ, എസ് ആന്‍ഡ് എസ് പവര്‍,സയ്യാജി ഹോട്ടല്‍സ്, എസ്‌ജെവിഎന്‍, യുകാല്‍ ലിമിറ്റഡ്, വാട്ടര്‍ബേസ്, സുവാരി ഇന്‍ഡസ്ട്രീസ്, ഗ്ലോബസ് സ്്പിരിറ്റ്, ഹെയ്ഡല്‍ബര്‍ഗ് സിമന്റ് തുടങ്ങി 480-ഓളം കമ്പനികളാണ് ഇന്ന് ( മേയ് 29) നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടുക.

വാര്‍ത്തകളില്‍ കമ്പനികള്‍

ഐആര്‍സിടിസി:

ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ( ഐആര്‍സിടിസി) മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 284 കോടി രൂപ അറ്റാദായം നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ രണ്ടു ശതമാനം കൂടുതലാണിത്. വരുമാനം 20 ശതമാനം മെച്ചപ്പെട്ട് 1154.8 കോടി രൂപയിലെത്തി. കമ്പനി നാലു ശതമാനം ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആദിത്യ ബിര്‍ള ഫാഷന്‍ : ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 266.35 കോടി രൂപയായി. മുന്‍വര്‍ഷമിതേ കാലയളവിലെ 194.54 കോടി രൂപ നഷ്ടത്തെക്കാൾ  37 ശതമാനം കൂടുതലാണിത്. എന്നാല്‍ വരുമാനം 18.29 ശതമാനം വര്‍ധനയോടെ 3406.65 കോടി രൂപയിലെത്തി.

അദാനി എന്റര്‍പ്രൈസസ് : അദാനി എനര്‍ജിക്കു പിന്നാലെ അദാനി എന്റര്‍പ്രൈസസ് 16600 കോടി രൂപ സ്വരൂപിക്കും. നേരത്തെ അദാനി എനര്‍ജി 12500 കോടി രൂപ സ്വരൂപിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഇരുകമ്പനികളും കൂടി 29100 കോടി രൂപ സ്വരൂപിക്കും. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് ( ക്യുഐപി) വഴിയാണ് തുക സ്വരൂപിക്കുക.

ഹിന്‍ഡാല്‍കോ: ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ യുഎസ് കരമായ നൊവേലിസ് യുഎസില്‍ ഐപിഒ ഫയല്‍ ചെയ്തു. കമ്പനി 45 ദശലക്ഷം ഓഹരികളാണ് നല്‍കുക. വില 18-21 ഡോളര്‍.

ഗ്രാസിം: ഗ്രാസിമിന്റെ പ്രമോട്ടര്‍മാരായ ബിര്‍ള ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ 4.08 ശതമാനം ഓഹരികള്‍ കൂടി വാങ്ങി. ഇതോടെ ഹോള്‍ഡിംഗ്‌സിന് 23.18 ശതമാനം ഓഹരി പങ്കാളിത്തമായി.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News