പുതിയ കരാർ നേടി സുസ്‌ലോൺ; ഓഹരികൾ ഇടിവിൽ

  • ഇഡിഎഫ് റിന്യൂവബിൾസിനായുള്ള പുതിയ കരാറാണ് കമ്പനിക്ക് ലഭിച്ചത്
  • കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 260 ശതമാനമായിരുന്നു

Update: 2024-02-29 08:58 GMT

മുപ്പത് മെഗാവാട്ട് കാറ്റാടി നിർമിച്ചു നൽകാനുള്ള പവർ പ്രോജക്റ്റ് നേടി സുസ്‌ലോൺ. ഇഡിഎഫ് റിന്യൂവബിൾസിനായുള്ള പുതിയ കരാറാണ് കമ്പനിക്ക് ലഭിച്ചത്. എന്നാൽ വാർത്തകളെ തുടർന്ന് ഓഹരികൾ ഇടിവിലേക്ക് നീങ്ങി. തുടക്കവ്യാപാരത്തിൽ മൂന്നു ശതമാനത്തോളം ഓഹരികൾ താഴ്ന്നു.

ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാർ (എച്ച്എൽടി) ടവറും 3 മെഗാവാട്ട് വീതം ശേഷിയുമുള്ള 10 വിൻഡ് ടർബൈൻ ജനറേറ്ററുകൾ (ഡബ്ല്യുടിജി) കരാർ പ്രകാരം സുസ്ലോൺ സ്ഥാപിക്കും. ഗുജറാത്തിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.

കമ്പനിയുടെ ഏറ്റവും വലിയ ടർബൈൻ സീരീസായ 3 മെഗാവാട്ട് ശേഷിയുള്ള  S144-140m-ന്റെ ആവർത്തിച്ചുള്ള ഓർഡറാണിത്.

സപ്ലൈ, മേൽനോട്ടം, നിർമാണം, കമ്മീഷൻ ചെയ്യൽ എന്നീ മേഖലകൾ സുസ്ലോൺ കൈകാര്യം ചെയ്യും. കൂടാതെ, കമ്മീഷനിംഗിന് ശേഷമുള്ള പ്രവർത്തനങ്ങളും പരിപാലന സേവനങ്ങളും സുസ്ലോൺ ഏറ്റെടുക്കും.

"സാങ്കേതികവിദ്യയുടെയും സേവന സൊല്യൂഷനുകളുടെയും ഗുണനിലവാരവും വിശ്വാസ്യതയും തെളിയിക്കുന്നതാണ് ഈ ഓർഡർ. ഈ പദ്ധതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഗുജറാത്തിലെ ജനങ്ങൾക്ക് ശുദ്ധവും ഹരിതവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം നൽകും. ഞങ്ങളുടെ സാങ്കേതികവിദ്യ, വിപുലമായ അനുഭവം, സേവന മികവ് എന്നിവ ഉപയോഗിച്ച് ഞങ്ങളുടെ ഉപഭോക്താക്കളുടെ ഗ്രീൻ പോർട്ട്‌ഫോളിയോകൾക്കും രാജ്യത്തിനും സേവനം നൽകാൻ സുസ്‌ലോൺ പ്രതിജ്ഞാബദ്ധമാണ്, ”സുസ്‌ലോൺ ഗ്രൂപ്പിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെ പി ചലസാനി പറഞ്ഞു.

മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ 7.50 ശതമാനത്തോളം താഴ്ന്നു. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 260 ശതമാനമായിരുന്നു. ഓഹരികളുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 50.72 രൂപയും താഴ്ന്ന വില 6.96 രൂപയുമാണ്. 

നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 0.69 ശതമാനം താഴ്ന്ന് 42.90 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News