ഇന്ത്യൻ ഓഹരി വിപണി ഇന്ന് പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 110.58 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 80,956.33 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10.30 പോയിൻ്റ് അഥവാ 0.04 ശതമാനം ഉയർന്ന് 24,467.45 എന്ന ലെവലിൽ ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസെർവ്, എൻടിപിസി, ടൈറ്റൻ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, പവർ ഗ്രിഡ്, മാരുതി, ഐടിസി, റിലയൻസ് ഇൻഡസ്‌ട്രീസ്, അൾട്രാടെക് സിമൻ്റ് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിൽ ടോക്കിയോ നേട്ടത്തിലും സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കൂടുതലും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ കൂടുതലും പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 3,664.67 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയതിനാൽ വിദേശ സ്ഥാപന നിക്ഷേപകർ ചൊവ്വാഴ്ച വാങ്ങുന്നവരായി മാറി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.34 ശതമാനം ഉയർന്ന് ബാരലിന് 73.91 ഡോളറിലെത്തി.