വിപണി തകർച്ചക്കിടയിലും വമ്പൻ അരങ്ങേറ്റവുമായി എസ്എംഇ ഓഹരികൾ

  • മെഗാതെർമ് ഇൻഡക്ഷൻ 83.33% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു
  • ഹർഷ്ദീപ് ഹോർട്ടിക്കോ ലിസ്റ്റിംഗ് വില 70 രൂപ
  • മായങ്ക് കാറ്റിൽ ഫുഡ് ഓഹരികളുടെ ലിസ്റ്റിംഗ് 7.41% പ്രീമിയത്തിൽ

Update: 2024-02-05 10:58 GMT

ഇന്ന് ലിസ്റ്റിംഗിനായി വിപണിയിലെത്തിയത് മൂന്നു എസ്എംഇ ഓഹരികളാണ്. ഇവ നിക്ഷേപകർക്ക് മികച്ച നേട്ടമാണ് നൽകിയത്.

മെഗാതെർമ് ഇൻഡക്ഷൻ (Megatherm Induction)

മെഗാതെർമ് ഇൻഡക്ഷൻ ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയിൽ നിന്നും 83.33 ശതമാനം പ്രീമിയത്തിലാണ് ഓഹരികളുടെ അരങ്ങേറ്റം. ഇഷ്യൂ വില 108 രൂപ. ലിസ്റ്റിംഗ് വില 198 രൂപ. ഇഷ്യൂ വഴി കമ്പനി 53.91 കോടി രൂപ സമാഹരിച്ചു.

ഇഷ്യൂ തുക ഫാക്‌ടറി ഷെഡിൻ്റ നിർമാണം, പുതിയ പ്ലാൻ്റും മെഷിനറികളും സ്ഥാപിക്കുന്നതിനുമുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

2010-ൽ സ്ഥാപിതമായ മെഗാതെർമ് ഇൻഡക്ഷൻ ലിമിറ്റഡ്, ഇൻഡക്ഷൻ മെൽറ്റിംഗ് ഫർണസുകളും ഇൻഡക്ഷൻ തപീകരണ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ്. മെഗാതെർമ് ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉപസ്ഥാപനമാണ് മെഗാതെർമ് ഇൻഡക്ഷൻ.

ട്രാൻസ്‌ഫോർമറുകൾ, ലാഡിൽ റിഫൈനിംഗ് ചൂളകൾ, കാസ്റ്റിംഗ് മെഷീനുകൾ, ഫ്യൂം എക്‌സ്‌ട്രാക്ഷൻ സിസ്റ്റങ്ങൾ മുതലായവ തുടങ്ങിയ സ്റ്റീൽ വർക്കുകൾക്കായുള്ള അപ്‌സ്ട്രീം, ഡൗൺസ്ട്രീം ഉപകരണങ്ങളും മെഷിനറികളും കമ്പനി നിർമ്മിക്കുന്നു. സ്റ്റീൽ പ്ലാൻ്റുകൾക്കുള്ള ടേൺകീ സൊല്യൂഷനുകളും കമ്പനി നൽകുന്നുണ്ട്. അതിൽ സ്റ്റീൽ പ്ലാൻ്റുകളുടെ ആസൂത്രണം, എഞ്ചിനീയറിംഗ്, ഡെലിവറി, അസംബ്ലി, കമ്മീഷൻ ചെയ്യൽ എന്നിവ ഉൾപ്പെടുന്നു.

ഹർഷ്ദീപ് ഹോർട്ടിക്കോ

ഹർഷ്ദീപ് ഹോർട്ടിക്കോ ഓഹരികൾ 55 ശതമാനം പ്രീമിയത്തിൽ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 45 രൂപ, ലിസ്റ്റിംഗ് വില 70 രൂപ. ഇഷ്യൂ വിലൂടെ 19.09 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

ഇഷ്യൂ തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

ഹർഷ്ദീപ് ഹോർട്ടിക്കോ വീടിനകത്തേക്കും പുറത്തേക്കുമുള്ള ഉപയോഗത്തിനായി ചട്ടികളും പ്ലാൻ്ററുകളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ്.

ഇൻഡോർ പ്ലാസ്റ്റിക് പ്ലാൻ്ററുകൾ, ഔട്ട്‌ഡോർ പ്ലാൻ്ററുകൾ, ഇല്യൂമിനേറ്റഡ് പ്ലാൻ്ററുകൾ, ഡെക്കറേറ്റീവ് പ്ലാൻ്ററുകൾ, റോട്ടോ-മോൾഡ് പ്ലാൻ്ററുകൾ, ഫൈബർ-റൈൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആർപി) പ്ലാൻ്ററുകൾ, ഇക്കോ സീരീസ് പ്ലാൻ്ററുകൾ തുടങ്ങിയവയും ഗാർഡൻ ഹോസ് പൈപ്പുകൾ, വാട്ടർ കാനിസ്റ്ററുകൾ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും കമ്പനി നിർമിക്കുന്നു. റോട്ടോ മോൾഡഡ് ഔട്ട്‌ഡോർ ഫർണിച്ചർ രംഗത്തേക്കും കമ്പനിയുടെ സാനിധ്യം അറിയിച്ചിട്ടുണ്ട്

മായങ്ക് കാറ്റിൽ ഫുഡ്

മായങ്ക് കാറ്റിൽ ഫുഡ് ഓഹരികൾ ഇഷ്യൂ വിലയായ 108 രൂപയിൽ നിന്നും 7.41 ശതമാനം പ്രീമിയത്തിൽ 118 രൂപയിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വഴി  19.44 കോടി രൂപ കമ്പനി സ്വരൂപിച്ചു. ഓഹരികൾ ബിഎസ്ഇ എസ്എംഇ യിലാണ് ലിസ്റ്റ് ചെയ്തത്.

ഇഷ്യൂ തുക പ്ലാൻ്റുകളും മെഷിനറികളും വാങ്ങുന്നതിനുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ, പൊതു കോർപ്പറേറ്റ് ആവശ്യമാണ് എന്നിവക്കായി ഉപയോഗിക്കും.

1998-ൽ സ്ഥാപിതമായ മായങ്ക് കാറ്റിൽ ഫുഡ് ലിമിറ്റഡ് കാലി തീറ്റ, പിണ്ണാക്ക്, ഭക്ഷ്യ എണ്ണ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു എണ്ണ കമ്പനിയാണ്.

ഗുജറാത്തിലെ രാജ്‌കോട്ടിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന നിർമ്മാണ കേന്ദ്രമാണ് കമ്പനിക്കുള്ളത്. ഇ ഏകദേശം 87,133 ചതുരശ്ര അടി വിസ്തൃതിയിലാണ് കേന്ദ്രം സ്ഥിതി ചെയുന്നത്. ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

Tags:    

Similar News