പാദഫലം നിരാശപ്പെടുത്തി; വാര്‍ണര്‍ ബ്രദേഴ്‌സിന് തിരിച്ചടി

  • വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പരസ്യ വരുമാനത്തില്‍ 12 ശതമാനം ഇടിവുണ്ടായി
  • കഴിഞ്ഞ വര്‍ഷം ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും നടത്തിയ സമരം ബാധിച്ചു
  • അധിക വരുമാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കമ്പനി നെറ്റ്ഫ്‌ളിക്‌സ് പോലുള്ള സ്ട്രീമിംഗ് കമ്പനികള്‍ക്ക് കൂടുതല്‍ പ്രോഗ്രാമുകള്‍ വില്‍ക്കുകയാണ്

Update: 2024-02-24 06:29 GMT

2022 ഏപ്രിലില്‍ നടന്ന ലയനത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് ഇന്നലെ (ഫെബ്രുവരി 23 ) വിനോദ രംഗത്തെ ഭീമനായ വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ഇങ്കിന്റെ (Warner Bros. Discovery Inc.) ഓഹരികള്‍ സാക്ഷ്യം വഹിച്ചത്.

വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഫെബ്രുവരി 22 വ്യാഴാഴ്ച നാസ്ഡാക്കില്‍ 9.56 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ഓഹരി 10 ശതമാനം വരെ ഇടിഞ്ഞ് 8.61 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കന്‍ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ നാലാം പാദത്തിലെ വരുമാനവും ലാഭവും പ്രവചിച്ചതിനേക്കാള്‍ കുറവായിരുന്നു. അതോടൊപ്പം ടിവി അഡ്വര്‍ടൈസിംഗ് സെയില്‍സ് ഇടിഞ്ഞതും കമ്പനിയുടെ സ്റ്റുഡിയോ ബിസിനസിലെ മാന്ദ്യവുമൊക്കെ ഓഹരിയുടെ ഇടിവിനു കാരണമായി.

പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍, ടിഎന്‍ടി, എച്ച്ബിഒ, മാക്‌സ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നിവയുടെ മാതൃസ്ഥാപനമാണ് വാര്‍ണര്‍ ബ്രദേഴ്‌സ്.

Tags:    

Similar News