വിപണി മൂല്യം 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ ലിസ്റ്റഡ് കമ്പനിയായി റിലയന്‍സ്
- രണ്ടാഴ്ചയ്ക്കിടെ മാത്രം ഓഹരി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്
- വിപണി മൂല്യത്തില്‍ റിലയന്‍സിനു പിന്നിലായി ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളാണ്
- ജനുവരി 29 നാണ് റിലയന്‍സിന്റെ വിപണി മൂല്യം 19 ലക്ഷം കോടി രൂപയിലെത്തിയത്
വിപണി മൂല്യം 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ ലിസ്റ്റഡ് കമ്പനിയായി റിലയന്‍സ്
ഇന്ന് ബിഎസ്ഇയില്‍ റിലയന്‍സ് ഓഹരി വ്യാപാരത്തിനിടെ 1.89 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 2957.80 രൂപയിലെത്തിയതോടെയാണ് റിലയന്‍സിന്റെ വിപണി മൂല്യം 20 ലക്ഷം കോടി രൂപ പിന്നിട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഓഹരി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ജനുവരി 29 നാണ് റിലയന്‍സിന്റെ വിപണി മൂല്യം 19 ലക്ഷം കോടി രൂപയിലെത്തിയത്.
2024-ല്‍ മാത്രം ഇതുവരെയായി റിലയന്‍സിന്റെ ഓഹരി 14 ശതമാനമാണ് ഉയര്‍ന്നത്.
വിപണി മൂല്യത്തില്‍ റിലയന്‍സിനു പിന്നിലായി ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
15 ലക്ഷം കോടി രൂപയാണ് ടിസിഎസ്സിന്റെ വിപണി മൂല്യം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 10.5 ലക്ഷം കോടി രൂപയും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 7 ലക്ഷം കോടി രൂപയുമാണ്.