വിപണിയിൽ ഇന്നും റെക്കോർഡ് ക്ലോസിംഗ്; റിയൽറ്റി, ഐടി സൂചികകൾ കുതിച്ചു

  • തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയുന്നത്
  • ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഇടിഞ്ഞ് ബാരലിന് 84.13 ഡോളറിലെത്തി
  • മുഹറം പ്രമാണിച്ച് ബുധനാഴ്ച വിപണിക്ക് അവധിയായിരിക്കും

Update: 2024-07-16 11:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. റിയറ്റി, എഫ്എംസിജി, ടെലികോം, ഐടി ഓഹരികളിലെ കുതിപ്പ് വിപണിക്ക് കരുത്തേകി. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകൾക്ക് തുണയായി. തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയുന്നത്.

സെൻസെക്‌സ് 51.69 പോയിൻ്റ് അഥവാ 0.06 ശതമാനം ഉയർന്ന് 80,716.55 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ വ്യാപാരത്തിൽ 233.44 പോയിൻറ് അഥവാ 0.28 ശതമാനം ഉയർന്ന സൂചിക 80,898.30 എന്ന റെക്കോർഡ് ഉയരവും തൊട്ടു. 

നിഫ്റ്റി 26.30 പോയിൻ്റ് അഥവാ 0.11 ശതമാനം ഉയർന്ന് 24,613 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ-ഡേയിൽ സൂചിക 74.55 പോയിൻ്റ് അഥവാ 0.30 ശതമാനം ഉയർന്ന് 24,661.25 എന്ന പുതിയ ലെവളിലെത്തി.

മുഹറം പ്രമാണിച്ച് ബുധനാഴ്ച വിപണിക്ക് അവധിയായിരിക്കും.

2024-25 ലെ യൂണിയൻ ബജറ്റ് അവതരണത്തിന് മുന്നോടിയായി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ നിക്ഷേപം വർധിപ്പിച്ചതിനാൽ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച മുതൽ റെക്കോർഡ് നേട്ടത്തിലാണ്. ഉയർന്ന മൂല്യനിർണ്ണയ ആശങ്കകൾക്കിടയിലും ബ്ലൂ ചിപ്പുകളുടെ മികച്ച പാദഫലങ്ങളും കുതിപ്പിനെ പിന്തുണച്ചതായി വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സെൻസെക്‌സ് ഓഹരികളിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഐടിസി, ഏഷ്യൻ പെയിൻ്റ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അൾട്രാടെക് സിമൻ്റ്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

വിദേശ സ്ഥാപന നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,684.78 കോടി രൂപയുടെ ഓഹരികൾ വാങ്ങി.  ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഇടിഞ്ഞ് ബാരലിന് 84.13 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.72 ശതമാനം ഉയർന്ന് 

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ ഹോങ്കോംഗ് ഇടിവ് രേഖപ്പെടുത്തി. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾക്ക് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News