മികച്ച അരങ്ങേറ്റം കുറിച്ച് ക്വാളിടെക് ലാബ്സ്

  • ഓഹരികളുടെ ലിസ്റ്റിംഗ് 90% പ്രീമിയത്തിൽ
  • ഇഷ്യൂ വില 100 രൂപ, ലിസ്റ്റിംഗ് വില 90 രൂപ.
  • ഇഷ്യൂ വഴി കമ്പനി 19.64 കോടി രൂപ സമാഹരിച്ചു

Update: 2024-01-29 07:00 GMT

മികച്ച അരങ്ങേറ്റം കുറിച്ച് ക്വാളിടെക് ലാബ്സ് ഓഹരികൾ. ഇഷ്യൂ വിലയിൽ നിന്നും 90 ശതമാനം പ്രീമിയത്തിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വില 100 രൂപ. ലിസ്റ്റിംഗ് വില 90 രൂപ. ഇഷ്യൂ വഴി കമ്പനി 19.64 കോടി രൂപ സമാഹരിച്ചു. ബിഎസ്ഇ എസ്എംഇ യിലായിരുന്നു ഓഹരികൾ ലിസ്റ്റ് ചെയ്തത്.

ഇഷ്യൂവിൽ നിന്നുള്ള തുക നിലവിലുള്ള ലബോറട്ടറികൾക്കായി പ്ലാൻ്റും മെഷിനറികളും സ്ഥാപിക്കുന്നതിനും ലബോറട്ടറികളുടെ വിപുലീകരണത്തിനും, കടം തിരിച്ചടവ്,  കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, എന്നിവക്കായി വിനിയോഗിക്കും.

അലോക് കുമാർ അഗർവാൾ, അന്തര്യാമി നായക്, കമൽ ഗ്രോവർ, ടിഐസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

2018-ൽ സ്ഥാപിതമായ ക്വാളിടെക് ലാബ്സ് ലിമിറ്റഡ് ടെസ്റ്റിംഗ്, ഇൻസ്പെക്ഷൻ, ഹോമോലോഗേഷൻ, സർട്ടിഫിക്കേഷൻ, കൺസൾട്ടിംഗ് സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയാണ്.

ഓട്ടോമോട്ടീവ് ടെസ്റ്റിംഗ്, പ്രതിരോധ ഉൽപ്പന്ന പരിശോധന, ലോഹങ്ങളും മെറ്റലർജി പരിശോധന, ധാതു പരിശോധന, പരിസ്ഥിതിയും  ജല പരിശോധന, ഭക്ഷ്യ-കാർഷിക പരിശോധന, ഫാർമ ഹെൽത്ത് കെയർ പരിശോധനകൾ തുടങ്ങിയവ കമ്പനിയുടെ ലബോറട്ടറി സേവനങ്ങളിൽ ഉൾപ്പെടുന്നു:

ഓട്ടോമോട്ടീവ്, പ്രതിരോധം, ലോഹം, പരിസ്ഥിതിയും ജലവും, ധാതുക്കൾ, ഭക്ഷണവും കൃഷിയും, ഫാർമയും ആരോഗ്യവും തുടങ്ങിയ വ്യവസായങ്ങളുമായി സഹകരിച്ചാണ് കമ്പനി പരിശോധനകൾ നടത്തുന്നത്. .

പൂനെയിലും ഭുവനേശ്വറിലും കമ്പനിക്ക് രണ്ട് ടെസ്റ്റിംഗ് ലബോറട്ടറികളുണ്ട്.

Tags:    

Similar News