എസ്റ്റിമേറ്റുകളെ മറികടന്ന് നാലാം പാദ ജിഡിപി വളർച്ച

  • 2023-24-ലെ മുഴുവൻ വർഷത്തെ ജിഡിപി വളർച്ച 7.6 ശതമാനത്തിൽ നിന്ന് 8.2 ശതമാനമായി ഉയർത്തി
  • റിയൽ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) 7.2 ശതമാനം വളർന്നു
  • നാലാം പാദത്തിലെ ഉത്പാദന മേഖല 8.9 ശതമാനം വളർച്ച നേടി

Update: 2024-06-01 06:45 GMT

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) എല്ലാ പ്രതീക്ഷകളെയും മറികടന്ന് ജനുവരി-മാർച്ച് പാദത്തിൽ 7.8 ശതമാനമായി ഉയർന്നു. മൂന്നാം പാദത്തിലെ 8.4 ശതമാനത്തിൽ നിന്ന് നേരിയ തോതിൽ താഴ്ന്നായിരുന്നു നാലാം പാദത്തിലെ ജിഡിപി കണക്കുകൾ പുറത്തു വന്നത്. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 6.2 ശതമാനമായിരുന്നു ജിഡിപി വളർച്ച.

2023-24-ലെ മുഴുവൻ വർഷത്തെ ജിഡിപി വളർച്ച രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റായ 7.6 ശതമാനത്തിൽ നിന്ന് 8.2 ശതമാനമായി ഉയർത്തിയതായി പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം മെയ് 31 ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8 ശതമാനത്തിലെത്താനുള്ള ഉയർന്ന സാധ്യതയുണ്ടെന്ന് ഗവൺമെൻ്റിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു.

ശക്തമായ സാമ്പത്തിക വിപുലീകരണവും തെരഞ്ഞെടുപ്പിന് ശേഷമുള്ള നയ തുടർച്ചയും ചൂണ്ടിക്കാട്ടി മൂഡീസ് റേറ്റിംഗ്സ് ഇന്ത്യയുടെ വളർച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വർഷം 6.5 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

2024 സാമ്പത്തിക വർഷത്തിൽ റിയൽ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) 7.2 ശതമാനം വളർന്നു. നാലാം പാദത്തിൽ ഇത് 6.3 ശതമാനമായിരുന്നു.

കാർഷിക മേഖലയുടെ വളർച്ച 2022-23 ലെ 4.7 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 1.4 ശതമാനം കുറഞ്ഞു. തൃതീയ (Tertiary) മേഖലയ്ക്കുള്ള ജിവിഎ 2023-24ൽ 7.6 ശതമാനമായി കുറഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ 10 ശതമാനം ആയിരുന്നു.

നാലാം പാദത്തിലെ ഉത്പാദന മേഖല 8.9 ശതമാനം വളർച്ച നേടി. നിർമ്മാണ മേഖല പ്രതിവർഷം 8.7 ശതമാനം ഉയർന്നു. പബ്ലിക് അഡ്മിൻ, ഡിഫൻസ്  മറ്റ് സേവനങ്ങൾ 7.8 ശതമാനം വളർന്നു. ഇറക്കുമതിയും കയറ്റുമതിയും യഥാക്രമം 8.3 ശതമാനവും 8.1 ശതമാനമായും ഉയർന്നു.

Tags:    

Similar News