വിപണി അസ്ഥിരമായി തുടരും, ഇന്ന് ഫ്ലാറ്റ് ഓപ്പണിംഗിന് സാധ്യത

  • വിപണി തുറക്കും മുമ്പ് അറിയേണ്ടത്
  • ഏഷ്യൻ, യുഎസ് വിപണികൾ സമ്മിശ്രം
  • ഗിഫ്റ്റ് നിഫ്റ്റി നേരിയ ഇടിവോടെ വ്യാപാരം തുടരുന്നു

Update: 2024-10-25 02:00 GMT

ഗിഫ്റ്റ് നിഫ്റ്റി നേരിയ ഇടിവോടെ വ്യാപാരം തുടരുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഫ്ലാറ്റായി തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റിയിൽ 24,460.50 -ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ത്യൻ ഓഹരി വിപണി വ്യാഴാഴ്ച തുടർച്ചയായ നാലാം സെഷനിലും നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 50 സൂചിക രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ 24,399-ൽ ക്ലോസു ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് നേരിയ തോതിൽ താഴ്ന്ന് 80,065 ലും നിഫ്റ്റി ബാങ്ക് സൂചിക 292 പോയിൻറ് ഉയർന്ന് 51,531 ലും ക്ലോസ് ചെയ്തു. എഫ് എം സിജി സൂചിക 2 ശതമാനത്തിലധികം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. അതേസമയം യുഎസ് ഓഹരി വിപണി സൂചികകൾ  ട്രഷറി ആദായത്തിലുണ്ടായ ഇടിവ് കാരണം ഉയർന്ന് അവസാനിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 1.5 പോയിൻറ് അഥവാ 0.01 ശതമാനം ഇടിഞ്ഞ് 24,460.50 ൽ വ്യാപാരം നടത്തുന്നു.

ഏഷ്യൻ വിപണികൾ

വാരാന്ത്യത്തിൽ ജപ്പാനിൽ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായിരുന്നു.

ജപ്പാനിലെ നിക്കി 0.52% ഇടിഞ്ഞപ്പോൾ ടോപിക്സ് 0.41% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 1% ഉം കോസ്ഡാക്ക് 0.42% ഉം ഉയർന്നു. ഹോങ്കോങ്ങിൻറെ ഹാംഗ് സെംഗ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

വാൾ സ്ട്രീറ്റ്

ട്രഷറി യീൽഡിലെ ഇടിവ്  മൂലം നാസ്‌ഡാക്കും എസ് ആൻറ് പി 500 ഉം ഉയർന്ന് ക്ലോസ് ചെയ്‌തു.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 140.59 പോയിൻറ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 42,374.36 ലും എസ് ആൻറ് പി 500 12.44 പോയിൻറ് അഥവാ 0.21 ശതമാനം ഉയർന്ന് 5,809.86 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 138.83 പോയിൻറ് അഥവാ 0.76 ശതമാനം ഉയർന്ന് 18,415.49 ൽ അവസാനിച്ചു.

ടെസ്‌ല ഓഹരി വില 21.9% ഉയർന്നപ്പോൾ ഐബിഎം ഓഹരികൾ 6.17% ഇടിഞ്ഞു. ഹണിവെൽ സ്റ്റോക്ക് 5.10% ഇടിഞ്ഞു. ബോയിംഗ് 1.18 ശതമാനവും സൗത്ത് വെസ്റ്റ് എയർലൈൻസിന് 5.56 ശതമാനവും നഷ്ടമുണ്ടായപ്പോൾ യുപിഎസ് 5.28 ശതമാനം ഉയർന്നു.

സ്വർണ്ണ വില

വെള്ളിയാഴ്ച സ്വർണവില സ്ഥിരത കൈവരിച്ചു. സുരക്ഷിതമായ ഡിമാൻഡ് കാരണം വില പ്രതിവാര നേട്ടത്തിലേക്ക് നീങ്ങി.

സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,733.63 ഡോളറിലെത്തി. വിലകൾ ബുധനാഴ്ച റെക്കോർഡ് ഉയർന്ന നിരക്കായ 2,758.37 ഡോളറിലെത്തി എത്തിയിരുന്നു. ആഴ്ചയിൽ ഇതുവരെ 0.5% ഉയർന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 2,746.3 ഡോളറിലെത്തി.

എണ്ണ വില

ക്രൂഡ് ഓയിൽ വില ഉയർന്നു. 1% ത്തിൽ കൂടുതൽ പ്രതിവാര നേട്ടത്തിൻറെ പാതയിലാണ്. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ 0.6% ഉയർന്ന് ബാരലിന് 74.83 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ബാരലിന് 0.6% ഉയർന്ന് 70.62 ഡോളറിലെത്തി.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,460, 24,493, 24,547

പിന്തുണ: 24,354, 24,321, 24,268

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,726, 51,863, 52,085

പിന്തുണ: 51,283, 51,147, 50,925

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ), മുൻ സെഷനിലെ 0.79 ലെവലിൽ നിന്ന് ഒക്ടോബർ 24 ന് (സെപ്റ്റംബർ 27 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നില) 1.00 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

അസ്ഥിരത സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് സൂചിക മൂന്ന് ദിവസത്തെ നിലയിൽ നിന്ന് മുകളിലേക്ക് നീങ്ങുകയും 14 മാർക്കിന് താഴെ ക്ലോസ് ചെയ്യുകയും ചെയ്തു. ഇന്ത്യ വിക്സ്, 14.62 ലെവലിൽ നിന്ന് 4.46 ശതമാനം ഇടിഞ്ഞ് 13.97 ആയി.

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വ്യാഴാഴ്ച 5,062 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 3620 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

കോൾ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, ഇൻറർഗ്ലോബ് ഏവിയേഷൻ, ഏജിസ് ലോജിസ്റ്റിക്സ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെൻറ്, ഡിഎൽഎഫ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഐഡിബിഐ ബാങ്ക്, ഐനോക്സ് വിൻഡ്, ജമ്മു & കശ്മീർ ബാങ്ക്, കെ.ആർ.എസ്. ഡയഗ്‌നോസ്റ്റിക്‌സ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, എൻഎൽസി ഇന്ത്യ, നുവാമ വെൽത്ത് മാനേജ്‌മെൻറ്, പൂനവല്ല ഫിൻകോർപ്പ്, പ്രജ് ഇൻഡസ്ട്രീസ്, ശ്രീറാം ഫിനാൻസ്, ടെക്‌സ്മാകോ റെയിൽ ആൻഡ് എഞ്ചിനീയറിംഗ്, ടോറൻറ് ഫാർമസ്യൂട്ടിക്കൽസ്, യുടിഐ അസറ്റ് മാനേജ്‌മെൻറ് കമ്പനി എന്നി

നാളെ ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ഗോദാവരി പവർ ആൻഡ് ഇസ്‌പാറ്റ്, ജെകെ സിമൻറ്, മേഘ്‌മണി ഓർഗാനിക്‌സ്, ആർഇസി, എസ്‌ബിഎഫ്‌സി ഫിനാൻസ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ്, വോൾട്ടാംപ് ട്രാൻസ്‌ഫോമേഴ്‌സ് എന്നിവ

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ഇൻഡസ്ഇൻഡ് ബാങ്ക്

സ്വകാര്യ വായ്പാദാതാവായ ഇൻഡസ്ഇൻഡ് ബാങ്ക് നികുതിക്കു ശേഷമുള്ള ലാഭം (PAT) 1,325 കോടി രൂപ രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം (NII) 5% ഉയർന്ന് 5,347 കോടി രൂപയായി.

അദാനി ടോട്ടൽ ഗ്യാസ്

അദാനി ടോട്ടൽ ഗ്യാസ് അതിൻറെ സെപ്തംബർ പാദത്തിൽ 7% നേട്ടം രേഖപ്പെടുത്തി. അറ്റാദായം 186 കോടി രൂപയായി ഉയർന്നു, ഒരു വർഷം മുമ്പ് ഇത് 173 കോടി രൂപയായിരുന്നു.

ആക്സിസ് ബാങ്ക്

2025 ജനുവരി 1 മുതൽ ആക്‌സിസ് ബാങ്കിൻറെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അമിതാഭ് ചൗധരിയെ വീണ്ടും മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

ബാങ്കിൻറെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി എസ്.ബാലകൃഷ്ണ കാമത്തിനെ ബോർഡ് നിയമിച്ചു. 2025 ജനുവരി മൂന്നിന് കാമത്ത് ചുമതലയേൽക്കും.

കൻസായി നെറോലാക് പെയിൻറ്സ്

മുംബൈയിലെ ലോവർ പരേലിലുള്ള സ്ഥലവും കെട്ടിടവും 726 കോടി രൂപയ്ക്ക് വിൽക്കുന്നതിനായി ഏത്തൺ ഡെവലപ്പേഴ്‌സുമായി (റൺവാൾ ഡെവലപ്പേഴ്‌സിൻറെ ഒരു ഉപസ്ഥാപനം) കമ്പനി നിർണ്ണായക കരാറുകളിൽ ഏർപ്പെട്ടു.

ഐ.ടി.സി

2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 4,993 കോടി രൂപ അറ്റാദായം നേടി.

ജിഎംആർ എയർപോർട്ട്സ്

രണ്ടാം പാദത്തിൽ 429 കോടി രൂപയുടെ നഷ്ടമാണ് ജിഎംആർ എയർപോർട്ട്സ് റിപ്പോർട്ട് ചെയ്തത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2496 കോടി രൂപയാണ്.

എൻ.ടി.പി.സി

സെപ്തംബർ പാദത്തിൽ 4648 കോടി രൂപയാണ് എൻടിപിസിയുടെ അറ്റാദായം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 40,328 കോടി രൂപയായിരുന്നു.

പിഎൻബി ഹൗസിംഗ്

പിഎൻബി ഹൗസിംഗ് രണ്ടാം പാദത്തിൽ 472 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഇതേ കാലയളവിൽ അറ്റ പലിശ വരുമാനം 650 കോടി രൂപയായിരുന്നു.

Tags:    

Similar News