വിപണിയിൽ ഇന്നും സമ്മിശ്ര വ്യാപാരം; 23,300ൽ നിഫ്റ്റി

    Update: 2024-06-12 11:15 GMT

    ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ഇടവ്യാപാരത്തിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില തൊട്ടു. പവർ, ക്യാപിറ്റൽ ഗുഡ്സ്, ഇൻഡസ്ട്രിയൽ ഓഹരികളിൽ കുതിപ്പ് സൂചികയ്ക്ക് കരുത്തേകി.

    സെൻസെക്‌സ് 149.98 പോയിൻ്റ് അഥവാ 0.20 ശതമാനം ഉയർന്ന് 76,606.57ലും നിഫ്റ്റി 58.20 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്ന് 23,323ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2284 ഓഹരികൾ നേട്ടത്തിലെത്തി, 1159 ഓഹരികൾ ഇടിഞ്ഞു. 74 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

    കോൾ ഇന്ത്യ, പവർ ഗ്രിഡ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ ബ്രിട്ടാനിയ, എച്ച്‌യുഎൽ, എം ആൻഡ് എം, ടൈറ്റൻ കമ്പനി, ടാറ്റ കൺസ്യൂമർ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

    സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജിയും റിയാലിറ്റിയും ഒഴികെ എല്ലാ സൂചികകളും നേട്ടത്തിലെത്തി. നിഫ്റ്റി ടെലികോം, മീഡിയ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ 1 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി.

    അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 2 ശതമാനത്തിലധികം ഇടിഞ്ഞ് 14 എത്തി. തുടർച്ചയായി മൂന്നാം ദിവസത്തെ ഇടിവാണ് സൂചിക ഇന്ന് രേഖപ്പെടുത്തിയത്.

    ഏഷ്യൻ വിപണികളിൽ, സിയോളും ഷാങ്ഹായും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടോക്കിയോയും ഹോങ്കോങ്ങും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ കൂടുതലും പച്ചയിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ.

    ബ്രെൻ്റ് ക്രൂഡ് 1.16 ശതമാനം ഉയർന്ന് ബാരലിന് 82.87 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.56 എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 111.04 കോടി രൂപയുടെ ഓഹരികൾ.

    ബിഎസ്ഇ സെൻസെക്‌സ് ചൊവ്വാഴ്ച 33.49 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 76,456.59 ലും നിഫ്റ്റി 5.65 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 23,264.85 ലുമാണ് ക്ലോസ് ചെയ്തത്.

    Tags:    

    Similar News