സമ്മിശ്ര വ്യാപാരത്തോടെ വിപണിക്ക് അവസാനം

  • നിഫ്റ്റി 5.60 പോയിൻ്റ് ഉയർന്ന് 23,264.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.56ൽ എത്തി
  • ബ്രെൻ്റ് ക്രൂഡ് 0.32 ശതമാനം ഇടിഞ്ഞ് ബാരലിന് 81.37 ഡോളറിലെത്തി

Update: 2024-06-11 11:30 GMT

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് സമ്മിശ്രമായി. സെൻസെക്‌സ് 33.49 പോയിൻ്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 76,456.59ലും നിഫ്റ്റി 5.60 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 23,264.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2246 ഓഹരികൾ നേട്ടത്തിലെത്തി, 1193 ഓഹരികൾ ഇടിഞ്ഞു, 70 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഒഎൻജിസി, എൽ ആൻഡ് ടി, അദാനി പോർട്ട്‌സ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് എന്നിവ മികച്ച നേട്ടത്തിലും കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ദിവിസ് ലാബ്‌സ് എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, എഫ്എംസിജി, ഹെൽത്ത് കെയർ, മെറ്റൽ സൂചികകൾ ചുവപ്പണിഞ്ഞു. നിഫ്റ്റി ക്യാപിറ്റൽ ഗുഡ്സ് , എണ്ണ, വാതകം, റിയൽറ്റി സൂചികകൾ ഒരു  ശതമാനം വീതം ഉയർന്നു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.7 ശതമാനം ഉയർന്നപ്പോൾ സ്‌മോൾ ക്യാപ് സൂചിക ഏകദേശം 1 ശതമാനം കൂടി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ എന്നിവ നേട്ടത്തിലും ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

ബ്രെൻ്റ് ക്രൂഡ് 0.32 ശതമാനം ഇടിഞ്ഞ് ബാരലിന് 81.37 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,572.38 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 0.15 ശതമാനം താഴ്ന്ന് 2323 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.56ൽ എത്തി.

തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ 77,000 കടന്നതിന് ശേഷം, ബിഎസ്ഇ ബെഞ്ച്മാർക്ക് സെൻസെക്‌സ് സെഷൻ്റെ അവസാനത്തിൽ വിൽപ്പന സമ്മർദ്ദത്തിലായി, 203.28 പോയിൻ്റ് അല്ലെങ്കിൽ 0.27 ശതമാനം ഇടിഞ്ഞ് 76,490.08 ൽ അവസാനിച്ചു. മൂന്ന് ദിവസത്തെ റാലി അവസാനിപ്പിച്ച്, എൻഎസ്ഇ നിഫ്റ്റി 30.95 പോയിൻ്റ് അല്ലെങ്കിൽ 0.13 ശതമാനം ഇടിഞ്ഞ് 23,259.20 ൽ എത്തി.

Tags:    

Similar News