വിപണിക്ക് ഫ്ലാറ്റ് എൻഡ്; തിളക്കത്തിൽ മെറ്റൽ ഓഹരികൾ

  • യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു
  • സ്‌മോൾ ക്യാപ് ഓഹരികൾ ഇന്നും കുതിപ്പ് തുടർന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയർന്ന് 82.73 ലെത്തി

Update: 2024-03-07 11:00 GMT

സമ്മിശ്ര ആഗോള സൂചനകൾക്കും വിദേശ ഫണ്ട് ഒഴുക്കിനും ഇടയിൽ മെറ്റൽ, എഫ്എംസിജി ഓഹരികളിലെ നേട്ടത്തെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡ് ഉയരങ്ങളിൽ ക്ലോസ് ചെയ്തു. അസ്ഥിരമായ വ്യാപാരവസാനം സെൻസെക്‌സ് 33.40 പോയിൻ്റ് അല്ലെങ്കിൽ 0.05 ശതമാനം നേട്ടം കൈവരിച്ച് 74,119.39 ലും നിഫ്റ്റി 19.50 പോയിൻ്റ് അഥവാ 0.09 ശതമാനം ഉയർന്ന് 22,493.55 ലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിൽ ടിസിഎസ് (3.67%), ടാറ്റ സ്റ്റീൽ (3.63%), ബജാജ് ഓട്ടോ (3.07%), ജെഎസ്ഡബ്ല്യു സ്റ്റീൽ (2.10%), യുപിഎൽ (2.09%) എന്നിവ നേട്ടം നൽകിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-4.01%), ഭാരത് പെട്രോളിയം (-2.41%), റിലയൻസ് ഇൻഡസ്ട്രീസ് (-1.60%), ആക്സിസ് ബാങ്ക് (-1.29%), എൽടിഐ മൈൻഡ്ട്രീ (-0.96%) ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. 

സെക്ടറൽ സൂചികയിൽ നിഫ്റ്റി മെറ്റൽ 1.38 ശതമാനം ഉയർന്നു. എഫ്എംസിജി, ഫാർമാ, ഐടി എന്നിവയും നേട്ടത്തിൽ ക്ലോസ് ചെയ്തു. സ്‌മോൾ ക്യാപ് ഓഹരികൾ ഇന്നും കുതിപ്പ് തുടർന്നു. നിഫ്റ്റി സ്‌മോൾ ക്യാപ് 50, 100, 250 എന്നീ സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു.

വ്യാപാരമധ്യേ സെൻസെക്സ് 159.18 പോയിൻ്റ് (0.21%) ഉയർന്ന് 74,245.17 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി 51.6 പോയിൻ്റ് (0.22%) ഉയർന്ന് 22,525.65 എന്ന റെക്കോർഡിലുമെത്തി.

ഏഷ്യൻ വിപണികളിൽ, സിയോൾ പച്ചയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,766.75 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി.

ബ്രെൻ്റ് ക്രൂഡ് 0.65 ശതമാനം ഇടിഞ്ഞ് ബാരലിന് 82.42 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.28 ശതമാനം ഉയർന്ന് 2164.40 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയർന്ന് 82.73 എന്ന നിലയിലെത്തി

സെൻസെക്സ് 408.86 പോയിൻ്റ് അഥവാ 0.55 ശതമാനം ഉയർന്ന് 74,085.99 ലും നിഫ്റ്റി 117.75 പോയിൻറ് അഥവാ 0.53 ശതമാനം ഉയർന്ന് 22,474.05 ലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

Tags:    

Similar News