400 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടി മാന്‍ ഇന്‍ഡസ്ട്രീസ്

  • 1,300 കോടി രൂപ 6 മാസത്തിനുള്ളില്‍ എക്‌സിക്യൂട്ട് ചെയ്യും
  • എആര്‍സി വെല്‍ഡഡ് പൈപ്പുകള്‍ നിര്‍മ്മിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് മാന്‍ ഇന്‍ഡസ്ട്രീസ്.
  • ഈ ഓര്‍ഡര്‍ ശക്തമായ ബിസിനസ്സ് അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കും

Update: 2024-01-15 11:04 GMT

ഡല്‍ഹി: ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ 400 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടിയതായി മാന്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ) തിങ്കളാഴ്ച അറിയിച്ചു. 1,300 കോടി രൂപ 6 മാസത്തിനുള്ളില്‍ എക്‌സിക്യൂട്ട് ചെയ്യപ്പെടുമെന്ന് കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

ഈ ഓര്‍ഡര്‍ ശക്തമായ ബിസിനസ്സ് അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുകയും കമ്പനിയുടെ സാങ്കേതികമായ കഴിവുകളില്‍ ഉപഭോക്താക്കളുടെ വിശ്വാസത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായി കമ്പനി പറഞ്ഞു.

എആര്‍സി വെല്‍ഡഡ് പൈപ്പുകള്‍, സ്‌പൈറലി വെല്‍ഡിഡ് പൈപ്പുകള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് മാന്‍ ഇന്‍ഡസ്ട്രീസ്.

ഇന്ന് മാൻ ഇൻഡസ്ട്രീസ് ഓഹരി എൻ എസ് ഇ-യിൽ 6.88 ശതമാനം ഉയർന്ന 360.60 ലാണ് അവസാനിച്ചത്.

Tags:    

Similar News