കേരളം കമ്പനികൾ ഇന്ന്: 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ഫിലിപ്സ് കാർബൺ

  • ഹാരിസൺസ് മലയാളം ഓഹരികൾ 5.72 ശതമാനം ഉയർന്നു
  • ധനലക്ഷ്മി ബാങ്ക് 3.65 ശതമാനം നേട്ടം നൽകി
  • വണ്ടർലാ ഓഹരികൾ 4.21 ശതമാനം താഴ്ന്നു

Update: 2024-07-30 13:33 GMT

ജൂലൈ 30ലെ വ്യാപാരത്തിൽ ഫിലിപ്സ് കാർബൺ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10.76 ശതമാനം ഉയർന്ന ഓഹരികൾ 331.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 343.45 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 343.50 രൂപയും താഴ്ന്നത് 151.60 രൂപയുമാണ്. ഏകദേശം 4.70 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 10,982 കോടി രൂപയിലെത്തി.

ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപരത്തിൽ 5.72 ശതമാനം നേട്ടം നൽകി 258.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 3.60 ശതമാനം വർധനയോടെ 330.85 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.37 ശതമാനം ഉയർന്ന് 2678.25 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.86 ശതമാനത്തിന്റെ നേട്ടത്തോടെ 44.62 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 3.65 ശതമാനം നേട്ടം നൽകി 44.91 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 0.41 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.15 ശതമാനവും ഉയർന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ 4.15 ശതമാനം ഇടിഞ്ഞ് 330.25 രൂപയിലെത്തി.

വണ്ടർലാ ഓഹരികൾ 4.21 ശതമാനം താഴ്ന്ന് 845.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 1.96 ശതമാനം നഷ്ടത്തോടെ 112.82 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ ഓഹരികൾ 1.39 ശതമാനം ഇടിഞ്ഞ് 239.57 രൂപയിലെത്തി. 

Full View


Tags:    

Similar News