കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന് ഫിലിപ്സ് കാർബൺ

  • കേരള ആയുർവേദ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നു.
  • ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.52 ശതമാനം നഷ്ടത്തിൽ
  • കിറ്റെക്സ് ഓഹരികൾ 1.85 ശതമാനം ഇടിവിൽ

Update: 2024-12-05 11:19 GMT

കേരള കമ്പനികളിൽ ഫിലിപ്സ് കാർബൺ ഓഹരികളാണ് മികച്ച നേട്ടം രേഖപ്പെടുത്തിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ച് ശതമാനം ഉയർന്ന ഓഹരികൾ 468.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 44.77 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 16,827 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 584.40 രൂപയും താഴ്ന്ന വില 209 രൂപയുമാണ്. 

കേരള ആയുർവേദ ഓഹരികൾ അഞ്ച് ശതമാനം നേട്ടത്തോടെ 338.35 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 2.49 ശതമാനം കുതിപ്പോടെ 1027.30 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 2.27 ശതമാനം വർധനയോടെ 42.89 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 2.23 ശതമാനം ഉയർന്ന് 128.13 രൂപയിലെത്തി. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 1.92 ശതമാനം നേട്ടം നൽകി 210.80 രൂപയിൽ ക്ലോസ് ചെയ്തു.

കിറ്റെക്സ് ഓഹരികൾ 1.85 ശതമാനം ഇടിവിൽ 728.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.52 ശതമാനം നഷ്ടത്തിൽ 37.64 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 1.23 ശതമാനം താഴ്ന്ന് 426.45 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.20 ശതമാനം ഇടിവോടെ 367.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 0.98 ശതമാനം നഷ്ടം നൽകി 2450 രൂപയിലെത്തി.

Tags:    

Similar News