കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ മുത്തൂറ്റ് കാപിറ്റൽ
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ അഞ്ചു ശതമാനം ഉയർന്നു
- ഫിലിപ്സ് കാർബൺ ഓഹരികൾ 1.77 ശതമാനം നഷ്ടത്തിൽ
- നേരിയ ഇടിവിൽ നിറ്റാ ജലാറ്റിൻ
ഒക്ടോബർ 30-ലെ വ്യാപാരത്തിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.33 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 350.90 രൂപയിലാണ്. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 373.60 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 413.95 രൂപയും താഴ്ന്ന വില 262 രൂപയുമാണ്.ഏകദേശം 3.94 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 534 കോടി രൂപയിലെത്തി.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ അഞ്ചു ശതമാനം ഉയർന്ന് 1472.10 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 4.11 ശതമാനം നേട്ടത്തോടെ 863.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽസ് ഓഹരികൾ 3.77 ശതമാനം വർധനയോടെ 317.95 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 3.51 ശതമാനം കുതിപ്പോടെ 127.68 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 3.46 ശതമാനം ഉയർന്ന് 161.29 രൂപയിൽ ക്ലോസ് ചെയ്തു.
ഫിലിപ്സ് കാർബൺ ഓഹരികൾ 1.77 ശതമാനം നഷ്ടത്തോടെ 433.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഹോളിഡേയ്സ് ഓഹരികൾ 1.10 ശതമാനം ഇടിവിൽ 860.35 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 0.89 ശതമാനം താഴ്ന്ന് 423.05 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്സ് ഓഹരികൾ 0.29 ശതമാനം നഷ്ടത്തിൽ 497.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നിറ്റാ ജലാറ്റിൻ ഓഹരികൾ നേരിയ ഇടിവോടെ 795.70 രൂപയിലെത്തി.